
എഡ്ടെക് കമ്പനി ബൈജൂസിനോട് അക്കൗണ്ടുകളുടെ ഓഡിറ്റ് ഫയൽ ചെയ്യുന്നതു വൈകുന്നതിന്റെ കാരണം ചോദിച്ചിരിക്കുകയാണ് കേന്ദ്ര സർക്കാർ.2021 സാമ്പത്തിക വർഷത്തിലെ അക്കൗണ്ടുകളുടെ ഓഡിറ്റ് റിപ്പോർട്ടാണ് ബൈജൂസ് ഫയൽ ചെയ്യാൻ താമസിച്ചത്.17 മാസത്തെ കാലതാമസത്തിന്റെ വിശദാംശം ചോദിച്ച് കോർപ്പറേറ്റ് കാര്യ മന്ത്രാലയം, ഈ മാസം തുടക്കം തന്നെ തിങ്ക് ആൻഡ് ലേണിനു കത്തയച്ചിരുന്നു.ബൈജൂസിന്റെ പേരന്റ് കമ്പനിയാണ് തിങ്ക് ആൻഡ് ലേൺ.പത്തു ദിവസത്തിനുള്ളിൽ റിപ്പോർട്ട് ഫയൽ ചെയ്യാമെന്ന് ജൂലൈ മാസം 4 നു കമ്പനി അറിയിച്ചിരുന്നു. കഴിഞ്ഞ വർഷത്തിൽ ബൈജൂസ് ഏറ്റെടുത്ത കമ്പനികളുടെ അക്കൗണ്ട്സ് ഏകീകരിക്കുന്നതുകൊണ്ടാണ് ഫയലിംഗ് താമസിക്കുന്നതെന്ന് റിപ്പോർട്ട് സൂചിപ്പിക്കുന്നു. ഫയലിംഗ് താമസിക്കുന്നതിൽ കമ്പനിയുടെ ഓഡിറ്ററായ Deloitte ആശങ്ക അറിയിച്ചിട്ടുണ്ട്.