ലോകത്ത് ആദ്യമായി ഹൈഡ്രജൻ പാസഞ്ചർ ട്രെയിനുകളുമായി ജർമ്മനി. പുതുതായി ഇറക്കിയ 14 ട്രെയിനുകളാണ് ഹൈഡ്രജൻ ഇന്ധന സെല്ലുകൾ ഉപയോഗിച്ചുള്ള വൈദ്യുതിയിൽ പ്രവർത്തിക്കുന്നത്.

ഫ്രഞ്ച് കമ്പനിയായ Alstom നിർമ്മിക്കുന്ന ട്രെയിനുകൾ, പ്രാദേശിക റെയിൽ കമ്പനിയായ എൽഎൻവിജിയാണ് പ്രവർത്തിപ്പിക്കുന്നത്. ജർമ്മനിയിലെ വടക്കൻ പട്ടണങ്ങളായ കക്‌സ്‌ഹാവൻ, ബ്രെമർഹാവൻ, ബ്രെമർവോർഡ്, ബക്‌സ്റ്റെഹുഡ് എന്നിവയ്‌ക്കിടയിലുള്ള റൂട്ടുകളിൽ ആണ് നിലവിൽ സർവീസുകളുള്ളത്. ഡീസലിൽ പ്രവർത്തിച്ചിരുന്ന 15 ജർമ്മൻ ട്രെയിനുകളെ മാറ്റിസ്ഥാപിച്ചാണ് ഹൈഡ്രജൻ ട്രെയിനുകൾ അവതരിപ്പിച്ചത്. Coradia iLint എന്നു വിളിക്കുന്ന ഈ ട്രെയിനുകൾക്ക്, 1,000 കിലോമീറ്റർ വരെ റേഞ്ചും, പരമാവധി വേഗത 140 കിലോമീറ്ററുമാണ്.

ഫോസിൽ ഇന്ധനങ്ങൾക്ക് ബദൽ
പുനരുൽപ്പാദക ശേഷിയുള്ള ഹൈഡ്രജനുപയോ​ഗിച്ച് പ്രവർത്തിക്കുന്ന ട്രെയിനുകളിലൂടെ, പ്രതിവർഷം 1.6 ദശലക്ഷം ലിറ്റർ ഡീസൽ ഇന്ധനം ലാഭിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. പരമ്പരാ​ഗത ഫോസിൽ ഇന്ധനങ്ങള്‍ക്കുള്ള ബദല്‍ എന്ന നിലയ്ക്കാണ് ജര്‍മ്മൻ സർക്കാർ ഹൈഡ്രജന്‍ ഊര്‍ജ്ജത്തിന് പ്രാധാന്യം നല്‍കുന്നത്. നിലവില്‍ രാസസംസ്‌കരണത്തിന്റെ ഉപോത്പന്നമായാണ് ഹൈഡ്രജന്‍ ഇന്ധനം ലഭിക്കുന്നത്. മൂന്നുവര്‍ഷത്തിനുള്ളില്‍ ഇത് തദ്ദേശീയമായി നിര്‍മിക്കാന്‍ ജര്‍മന്‍ വാതക കമ്പനിയായ ലിന്‍ഡെ പദ്ധതിയിടുന്നുണ്ട്.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version