ദുബായിൽ റിയൽ എസ്റ്റേറ്റ് ബിസിനസിന് Metaverse സാങ്കേതിക വിദ്യ ഉപയോഗിച്ചിരിക്കുകയാണ് ഇന്ത്യയിലെ ലീഡിങ് proptech കമ്പനിയായ Square Yards. ഭൂമി ക്രയവിക്രയത്തിനു വ്യക്തികളെയും കമ്പനികളെയും ടെക്നോളജി ഉപയോഗിച്ച് സഹായിക്കുന്ന കമ്പനിയാണ് proptech.
നൂതന സാങ്കേതിക വിദ്യയായ മെറ്റാവേഴ്സ് ഉപയോഗിച്ച്, ഡിജിറ്റൽ പ്ലാറ്റ്ഫോമിൽ വ്യക്തികളുടെ അവതാർ നിർമ്മിക്കുവാൻ കഴിയും. ഈ അവതാർ ഉപയോഗിച്ച് 3D ആയി പ്ലോട്ടിന്റെ ഇന്റീരിയറും സൗകര്യങ്ങളും നടന്നു കാണുവാനും താമസക്കാരും വില്പനക്കാരുമായി സംസാരിക്കുവാനും കഴിയുമെന്ന് കമ്പനി CEO തനുജ് ഷോരി പറഞ്ഞു.
3D Metaverse ലോഞ്ച് വഴി റിയൽ എസ്റ്റേറ്റ് മേഖലയെ കൂടുതൽ അനുഭവയോഗ്യമാക്കാനും ജനങ്ങൾക്ക് എളുപ്പത്തിൽ പ്രാപ്യമാക്കാനുമാണ് ഉദ്ദേശമെന്ന് അദ്ദേഹം പറഞ്ഞു. ഉപയോക്താക്കൾക്ക് ഈ virtual ടൂർ, പ്രോപ്പർട്ടിയെ കുറിച്ചുള്ള കൃത്യമായ ചിത്രം നൽകുന്നതിനൊപ്പം വൈകാരികമായ അടുപ്പം ഉണ്ടാക്കുമെന്നും അത് കച്ചവടത്തെ സഹായിക്കുമെന്നും ഷോരി കൂട്ടിച്ചേർത്തു. ദുബായിലെ നിർമ്മാതാക്കളുമായി സംയോജിച്ചു കസ്റ്റമേഴ്സിന് ഓൺലൈൻ ആയി തന്നെ വീട് വാങ്ങാനും വിൽക്കാനും വാടകക്കെടുക്കാനുമുള്ള അവസരം ഉണ്ടാക്കുകയാണ് കമ്പനിയുടെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.