channeliam.com

രാജ്യത്തെ ടോൾ പ്ലാസകൾ നിർത്തലാക്കി ഗ്ലോബൽ നാവിഗേഷൻ സാറ്റലൈറ്റ് സിസ്റ്റം അടിസ്ഥാനമാക്കിയുള്ള ടോളിംഗിന് കേന്ദ്രം പദ്ധതിയിടുന്നു. ഇന്ധനക്ഷമത വർദ്ധിപ്പിക്കുന്നതിനും തിരക്ക് ഒഴിവാക്കുന്നതിനുമാണ് സ്മാർട്ട് മൊബിലിറ്റിക്കു വേണ്ടി കേന്ദ്രസർക്കാർ വിവിധ പദ്ധതികൾ ആസൂത്രണം ചെയ്യുന്നത്. ഇന്റർനെറ്റ് ഓഫ് തിങ്‌സുമായി (IoT) റോഡ് ഗതാഗതം സംയോജിപ്പിക്കുന്നതാണ് പ്രഥമപരിഗണനയിൽ. ദൂരം, സമയം, ലൊക്കേഷൻ റെഗുലേഷൻ എന്നിവ കണക്കാക്കാനും എല്ലാ വാഹന, റോഡ് തരങ്ങളുടെയും നിരീക്ഷണത്തിനും GNSS സാങ്കേതികവിദ്യ സഹായിക്കും. NHAI-ക്ക് ഹൈവേയിൽ geo-fence സ്ഥാപിക്കാനും GNSS അടിസ്ഥാനമാക്കിയുള്ള ടോളിംഗ് സിസ്റ്റം ഉപയോഗിച്ച് വെർച്വൽ ടോളിംഗ് പോയിന്റുകൾ സ്ഥാപിക്കാനും കഴിയും. GNSS OBU ഘടിപ്പിച്ച വാഹനം ഈ വെർച്വൽ ടോളിംഗ് പോയിന്റുകളിലൊന്നിലൂടെ കടന്നുപോകുമ്പോഴെല്ലാം സഞ്ചരിക്കുന്ന ദൂരം കണക്കാക്കാനാകും. ഐഎസ്ആർഒയുടെ ഉപഗ്രഹങ്ങളിൽ നിന്നുള്ള സിഗ്നലുകളെ അടിസ്ഥാനമാക്കി യാണ് സെൻട്രൽ സിസ്റ്റം സഞ്ചരിക്കുന്ന ദൂരം കണക്കാക്കുന്നത്. ബാധകമായ ടോൾ അപ്പോൾ തന്നെ കണക്കാക്കുകയും ഉപയോക്താവിന്റെ ബാങ്ക് അക്കൗണ്ടിൽ നിന്ന് അത് ഈടാക്കുകയും ചെയ്യും. ഡൽഹി-മുംബൈ കോറിഡോറിലെ ചില ഹൈവേകളിൽ നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ ഇതിനകം ഒരു പൈലറ്റ് പ്രോജക്റ്റ് നടത്തിയിരുന്നു.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com