കൂട്ടുകാർക്കു വേണ്ടി Twitter Circle ലോഞ്ച് ചെയ്ത് Twitter. ഈ ഫീച്ചറിലൂടെ ഉപയോക്താക്കൾക്ക് ട്വിറ്ററിൽ ചെറിയ ഗ്രൂപ്പുകൾ ഉണ്ടാക്കാൻ കഴിയും. ലിസ്റ്റിലുള്ള മൊത്തം ഫോളോവെഴ്സിനെയും ഉൾപ്പെടുത്താതെ തിരഞ്ഞെടുത്ത ആളുകളിലേക്ക് മാത്രം ട്വീറ്റ് എത്തിക്കാൻ Twitter Circle വഴി സാധിക്കും.
ഇൻസ്റ്റഗ്രാമിലെ ‘Close Friends’ ഫീച്ചറിന് സമാനമാണ് Twitter Circle. ഗ്രൂപ്പിൽ പരമാവധി 150 പേരെ വരെ ആഡ് ചെയ്യുവാൻ കഴിയും. എപ്പോൾ വേണമെങ്കിലും ഉപയോക്താക്കൾക്ക് ആളുകളെ സർക്കിളിൽ ആഡ് ചെയ്യുവാനും remove ചെയ്യുവാനും സാധിക്കും. മെയ്യിലാണ് Twitter Circle പരീക്ഷിക്കാൻ തുടങ്ങിയത്. പ്രതികരണങ്ങൾ പോസിറ്റീവായതിനെ തുടർന്ന് ഈ ഫീച്ചർ iOS, Android, Twitter.com എന്നിവയിലുള്ള എല്ലാവരിലേക്കും എത്തിക്കുമെന്നും കമ്പനി പറഞ്ഞു.
Twitter launched Twitter Circle, a new feature that allows users to tweet to a selected group of followers. Users can add upto 150 people to their Circle.