channeliam.com

2021ൽ രാജ്യത്തെ 53 നഗരങ്ങളിലുണ്ടായ ആത്മഹത്യാ നിരക്കിൽ, 35.5 ശതമാനവും നാല് മെട്രോ നഗരങ്ങളിലെന്ന് നാഷണൽ ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ റിപ്പോർട്ട്. ഡൽഹി, ചെന്നൈ, ബെംഗളൂരു, മുംബൈ എന്നീ നഗരങ്ങളിൽ കൂടുതൽ ആത്മഹത്യകൾ രേഖപ്പെടുത്തി. 43.9 ആത്മഹത്യാ നിരക്കുള്ള കേരളത്തിലെ കൊല്ലമാണ് ഏറ്റവും കൂടുതൽ ആത്മഹത്യാ നിരക്കുള്ള നഗരം. 38.5 ശതമാനം നിരക്കുമായി പശ്ചിമ ബംഗാളിലെ അസൻസോൾ തൊട്ടുപിന്നിലുണ്ട്.

കേന്ദ്രഭരണ പ്രദേശങ്ങളിൽ ഏറ്റവും കൂടുതൽ ആത്മഹത്യകൾ റിപ്പോർട്ട് ചെയ്തത് ഡൽഹിയിലാണ്. കുടുംബ പ്രശ്‌നങ്ങൾ, രോഗം എന്നിവയാണ് ആത്മഹത്യാ നിരക്കുയരുന്നതിലെ പ്രധാന കാരണമെന്നാണ് NCRB കണ്ടെത്തിയിരിക്കുന്നത്.

ഇന്ത്യയിലെ മൊത്തം ആത്മഹത്യകളുടെ 10 ശതമാനത്തോളം, ദാരിദ്ര്യം, തൊഴിലില്ലായ്മ, പ്രൊഫഷണൽ തൊഴിൽ പ്രശ്നങ്ങൾ എന്നിങ്ങനെയുള്ള സാമ്പത്തിക പ്രശ്‌നങ്ങളെ ചുറ്റിപ്പറ്റിയുള്ള കാരണങ്ങളാണന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.

According to the  National Crime Records Bureau (NCRB) report, 35.5% of suicides in 53 metropolitan cities in 2021 will be accounted for in the four metropolitan areas of Delhi, Chennai, Bangalore and Mumbai.Kollam is the city with the highest suicide rate in Kerala ie. 43.9%

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com