എന്താണ് One Nation, One Fertilizer പദ്ധതി? | Pradhanmantri Bhartiya Janurvarak Pariyojna Scheme

കേന്ദ്രസർക്കാരിന്റെ ഒരു രാഷ്ട്രം, ഒരു വളം പദ്ധതി രാജ്യത്ത് ചൂടേറിയ ചർച്ചയായിരിക്കുകയാണ്. എന്താണ് ഒരു രാഷ്ട്രം, ഒരു വളം പദ്ധതി? രാജ്യത്തുടനീളമുള്ള എല്ലാ വളം നിർമ്മാണ കമ്പനികളുടേയും ഉൽപ്പന്നങ്ങൾ ഭാരത് എന്ന ഒറ്റ ബ്രാൻഡിന് കീഴിൽ വിപണനം നടത്തുന്നതിനായി കേന്ദ്രസർക്കാർ മുന്നോട്ടുവയ്ക്കുന്ന പദ്ധതിയാണിത്. പദ്ധതി പ്രാവർത്തികമാകുന്നതോടെ, യൂറിയ, ഡിഎപി, എംഒപി, എന്‍പികെ തുടങ്ങിയ എല്ലാത്തരം വളങ്ങളും ‘ഭാരത് യൂറിയ’, ‘ഭാരത് ഡിഎപി’, ‘ഭാരത് എംഒപി’, ‘എന്നിങ്ങനെ പുനര്‍നാമകരണം ചെയ്താകും വിപണിയിലെത്തുക. പൊതു- സ്വകാര്യമേഖലകളിലെ വളം ഉത്പന്നങ്ങളെ പദ്ധതിയുടെ പരിധിയില്‍ കൊണ്ടുവരും.

പുതിയ തീരുമാനം വളം ഉത്പന്നങ്ങളുടെ ബ്രാന്‍ഡ് മൂല്യവും, വിപണി വ്യത്യാസവും തകര്‍ക്കുമെന്നാണ് വളം കമ്പനികൾ പ്രതികരിക്കുന്നത്. കേന്ദ്രസര്‍ക്കാര്‍ രാസവളത്തിനും കമ്പനികള്‍ക്കും വര്‍ഷം തോറും സബ്‌സിഡി നല്‍കുന്ന പദ്ധതിയായ പ്രധാനമന്ത്രി ഭാരതീയ ജനുര്‍വരക് പരിയോജനയുടെ (PMBJP) ബ്രാന്‍ഡ് നാമവും, ലോഗോയും വളം ചാക്കുകളില്‍ പ്രദര്‍ശിപ്പിക്കണമെന്നും ഉത്തരവില്‍ പറയുന്നു.

സെപ്തംബര്‍ 15 മുതല്‍ വളം കമ്പനികളുടെ പഴയ ബാഗുകള്‍ അനുവദിക്കില്ലെന്നും ഒക്ടോബര്‍ 2 മുതല്‍ പുതിയ സംവിധാനം നിലവില്‍ വരുമെന്നും ഉത്തരവ് വ്യക്തമാക്കുന്നു. കമ്പനികളുടെ പേരുകളടങ്ങിയ നിലവിലെ ബാഗുകള്‍ വിപണിയില്‍ നിന്നൊഴിവാക്കാന്‍ ഡിസംബര്‍ 12 വരെയാണ് സമയം അനുവദിച്ചിരിക്കുന്നത്.

ബാഗിന്റെ മൂന്നില്‍ രണ്ട് ഭാഗം പുതിയ ബ്രാന്‍ഡ് നാമത്തിനും, പിഎംബിജെപിയു ടെ ലോഗോയ്ക്കും, മൂന്നിലൊന്ന് നിര്‍മ്മാതാവിന്റെ അല്ലെങ്കിൽ ഇറക്കുമതി ചെയ്യുന്നയാളുടെ പേര്, ഉല്‍പ്പന്നത്തിന്റെ പേര്, ബ്രാന്‍ഡ് നാമം, സര്‍ക്കാര്‍ നല്‍കുന്ന സബ്‌സിഡി, തീയതി എന്നിവയ്ക്കായും ഉപയോഗിക്കണമെന്നാണ് നിർദ്ദേശം. ഇതോടെ, നിർമ്മാണ ബ്രാൻഡുകൾക്ക് അവരുടെ പേരും ലോഗോയും മറ്റ് വിവരങ്ങളും ബാക്കിയുള്ള മൂന്നിലൊന്ന് സ്ഥലത്ത് മാത്രമേ പ്രദർശിപ്പിക്കാൻ കഴിയൂ. ഇത് കമ്പനികളുടെ ബ്രാൻഡ് നാമത്തേയും കർഷകരുമായുള്ള ഇടപെടലിനെയും ബാധിക്കുമെന്ന ആശങ്കയാണ് കമ്പനികളെല്ലാം ഉന്നയിക്കുന്നത്.

The government has announced the Pradhanmantri Bhartiya Janurvarak Pariyojna (PMBJP) scheme. Under this scheme, all fertiliser products should be sold under the single “Bharat” brand from October 2. The union government has instructed all fertiliser manufacturing companies in India to follow this. However, companies have raised concerns.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version