channeliam.com

നല്ല രുചിക്കപ്പുറം നമുക്ക് ചിന്തിക്കാനാകാത്ത ചില ബിസിനസ്സ് സാദ്ധ്യത കണ്ടെത്തിയ ഒരാളുണ്ട്..

തേങ്ങാവെള്ളത്തിൽ നിന്ന് മികച്ച പ്രോഡക്റ്റുകൾ നിർമ്മിക്കുന്ന ഒരു സ്റ്റാർട്ടപ്പുണ്ട് കേരളത്തിൽ. തേങ്ങാവെള്ളം കൊണ്ട് ബാഗുണ്ടാക്കുന്ന ഒരു യുവതി. മലയാളിയല്ല, സ്ലോവാക്കിയക്കാരി, സുസാന ഗോംബോസോവ ആണ് സുസ്മിത്ത് സി. സുശീലനുമായി ചേർന്ന് 2018ൽ മലായ് ബയോമെറ്റീരിയൽസ് എന്ന സ്റ്റാർട്ടപ് ആരംഭിച്ചത്.​

Malai

A Vegan Option for Fashionistas 

തേങ്ങാവെള്ളത്തിൽ നിന്ന് വേർതിരിച്ചെടുക്കുന്ന സെല്ലുലോസ് ജെല്ലി ശുദ്ധീകരിച്ച്, പ്രകൃതിദത്ത നാരുകൾ, പശ എന്നിവയുപയോഗിച്ച് ശക്തിപ്പെടുത്തുന്നു. ഇവ ഉപയോഗിച്ച് ബാഗുകൾ, ഷൂസ്, ബ്രീഫ്കെയ്സുകൾ, പേഴ്സുകൾ തുടങ്ങിയ പ്രോ‍‍ഡക്റ്റുകൾ നിർമ്മിക്കുന്നു. 

ഇൻഡിഗോ, ഇലപ്പച്ച, ജീരക മഞ്ഞ, കച്ച് ബ്രൗൺ, കടും ചാരനിറത്തിലുള്ള ഷെയ്ഡുകൾ എന്നിങ്ങനെ വിവിധ നിറങ്ങളിൽ മലായ് ഉൽപ്പന്നങ്ങൾ ലഭ്യമാണ്.

ഫാഷൻ വ്യവസായത്തിന്റെ അവിഭാജ്യ ഘടകമായി മാറിയ തുകലിന് മികച്ച ഒരു ബദൽ മുന്നോട്ടുവെയ്ക്കുകയാണ് മലായ്.
എല്ലായ്പ്പോഴും ഗുണനിലവാരത്തിന്റെയും ആഡംബരത്തിന്റെയും പ്രതീകമായി കണക്കാക്കപ്പെടുന്ന തുകൽ, പക്ഷെ മണ്ണിൽ വി‍ഘടിക്കാൻ 400 വർഷത്തിലേറെ സമയമെടുക്കും. അതേസമയം തികച്ചും പരിസ്ഥിതിക്കിണങ്ങുന്നതും, കംപോസ്റ്റബിളുമാണ് മലായിയുടെ കോക്കനട്ട് ലെതർ. Kazeto, Crafting Plastics, TON, തുടങ്ങിയ കമ്പനികളുമായി സഹകരിച്ചും മലായി പ്രവർത്തിക്കുന്നു. ഷൂസിലും അപ്ഹോൾസ്റ്ററി മെറ്റീരിയലിലും മറ്റും ഇതിനോടകം തന്നെ മലായ് ലെതർ ഉപയോഗിച്ചുള്ള പരീക്ഷണങ്ങൾ നടത്തിക്കഴിഞ്ഞു ഈ കമ്പനി. ഇനി ഇന്റീരിയർ, ഫർണ്ണിച്ചർ ഡിസൈൻ മേഖലകളിലേക്കും ബിസിനസ്സ് വ്യാപിപ്പിക്കാൻ പദ്ധതിയിടുകയാണ് കേരളത്തിൽ സംരംഭകയായ ഈ സ്ലൊവാക്കിയക്കാരി.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com