ഒരേസമയം 150 കേന്ദ്രങ്ങളിലേക്ക് യാത്രകള്‍ സാധ്യമാക്കുന്ന പുതിയ വിമാന കമ്പനി ആരംഭിക്കാൻ പദ്ധതിയിട്ട് സൗദി അറേബ്യ.
റിയ എന്ന പേരിലാകും കമ്പനി വരുകയെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
സൗദി പബ്ലിക് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് പിന്തുണയിൽ, 3000 കോടി ഡോളർ മുതൽമുടക്കിയാണ് കമ്പനി ആരംഭിക്കുന്നതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് .
യൂറോപ്പ്, ആഫ്രിക്ക, ഏഷ്യ എന്നീ വന്‍കരകളിലേക്ക് 150ലധികം വിമാനസര്‍വീസുകള്‍ ആരംഭിക്കാനാണ് പദ്ധതിയിടുന്നത്.
പ്രവർത്തനക്ഷമമാകുന്നതോടെ, റിയാദിൽ നിന്നുള്ള സൗദിയുടെ രണ്ടാമത്തെ ദേശീയ വിമാനക്കമ്പനിയായി ഇത് മാറും.
നിലവിൽ സൗദിയുടെ ഔദ്യോഗിക വിമാന കമ്പനിയായ സൗദിയ, ജിദ്ദ ആസ്ഥാനമായാണ് പ്രവർത്തിക്കുന്നത്.
പ്രാദേശിക കേന്ദ്രങ്ങളടക്കം 90 ഇടങ്ങളിലേക്കാണ് സൗദിയ സർവ്വീസുകൾ ലഭ്യമാക്കുന്നത്.
വിഷന്‍ 2030ന്റെ ഭാഗമായി 10000 കോടി റിയാലാണ് സൗദി അറേബ്യ വ്യോമയാന മേഖലയുടെ വികസനത്തിന് മാത്രമായി ചെലവിടുന്നത്.
ലോകോത്തര വിമാന കമ്പനിയായ യുഎഇ എമിറേറ്റ്‌സിനും, ഖത്തറിന്റെ ഖത്തര്‍ എയര്‍വേയ്‌സിനും വെല്ലുവിളിയായി റിയ മാറിയേക്കാമെന്നാണ് വിലയിരുത്തൽ.