വിവിധ തസ്തികകളിലേക്ക് ഇന്ത്യക്കാരെ നിയമിക്കാനൊരുങ്ങി Qatar എയർവെയ്സ് .Qatar Airways, Qatar Duty Free, Qatar Aviation Services, Qatar Airways Catering Company, Qatar Distribution തുടങ്ങിയ ഡിവിഷനുകളിലേക്കാണ് ഇന്ത്യയിലുടനീളം നിയമനം നടത്തുന്നതെന്ന് എയർവെയ്സ് അറിയിച്ചു.സെപ്റ്റംബർ 16 മുതലാണ് അപേക്ഷകൾ സ്വീകരിച്ച് തുടങ്ങുന്നത്. ഇന്ത്യൻ പൗരൻമാർക്ക് വിവിധ ഡിവിഷനുകളിലായുള്ള വ്യത്യസ്ത റോളുകളിലേക്ക് അപേക്ഷ അയക്കാം. പാചകം, കോർപ്പറേറ്റ് ആൻഡ് കൊമേഴ്സ്യൽ, മാനേജ്മന്റ്, കാർഗോ, കസ്റ്റമർ സർവീസ്, എഞ്ചിനീയറിംഗ്, ഫ്ലൈറ്റ് ഓപ്പറേഷൻസ്, ഗ്രൗണ്ട് സർവീസസ്, സേഫ്റ്റി ആൻഡ് സെക്യൂരിറ്റി, ഡിജിറ്റൽ, ഫ്രണ്ട് ഓഫ് ഹൗസ്, അഡ്മിനിസ്ട്രേഷൻ , സെയിൽസ് ആൻഡ് ഫിനാൻസ് തുടങ്ങിയവയാണ് പ്രവർത്തന മേഖലകൾ. സെപ്തംബർ 16,17 തുടങ്ങിയ ദിവസങ്ങളിൽ ഡൽഹിയിലും 29, 30 തീയതികളിൽ മുംബയിലുമാണ് റിക്രൂട്ട്മെന്റ് ഡ്രൈവ് നടത്താൻ തീരുമാനിച്ചിരിക്കുന്നത്. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് Qatar എയർവേയ്സിന്റെ career പേജിൽ (https://qatarairways.com/recruitment) ഓൺലൈനായി അപേക്ഷിക്കാവുന്നതാണ്. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് നികുതി രഹിത ശമ്പളവും താമസവും അലവൻസുകളും ലഭിക്കുമെന്നും എയർലൈൻസ് അറിയിച്ചു. ടീമിനെ ബലപ്പെടുത്താനും, അതിലൂടെ കസ്റ്റമറുടെ യാത്രാ അനുഭവം മികച്ചതാക്കാനും വേണ്ടി ശരിയായ നിയമനം നടത്താനുള്ള പ്രതിബദ്ധത എയർവെയ്സിനുണ്ടെന്ന് Qatar Airways Group CEO അക്ബർ അൽ ബേക്കർ (Akbar Al Baker) പറഞ്ഞു.
Qatar Airways will hire staffs for various roles across India. The network will start accepting applications from September 16. Indian citizens can send in applications for various roles across divisions.