അതിവേഗ വന്ദേ ഭാരത് ട്രെയിനുകൾക്കായി പുതിയ വീൽ നിർമ്മാണ പ്ലാന്റ് സ്ഥാപിക്കാൻ ഇന്ത്യൻ റെയിൽവേ പദ്ധതിയിടുന്നു. പ്ലാന്റിന്റെ നിർമ്മാണക്കരാറിനായി റെയിൽവേ സ്വകാര്യ കമ്പനികളിൽ നിന്ന് ടെൾഡർ ക്ഷണിച്ചിട്ടുണ്ട്. ചക്രങ്ങൾ കയറ്റുമതി ചെയ്യാനുള്ള കമ്പനിയുടെ കഴിവും, ചക്ര കയറ്റുമതി കേന്ദ്രമാകാനുള്ള രാജ്യത്തിന്റെ സാധ്യതയും കണക്കിലെടുത്താണ് ടെൻഡർ നൽകുകയെന്ന് കേന്ദ്ര റെയിൽവേ മന്ത്രി വാർത്താ സമ്മേളനത്തിൽ അറിയിച്ചു. 18 മാസത്തിനകം നിർമാണ പ്ലാന്റ് പ്രവർത്തനക്ഷമമാക്കണമെന്നാണ് നിബന്ധന.
ആസാദി കാ അമൃത് മഹോത്സവ്’ ആഘോഷങ്ങളുടെ ഭാഗമായി,
75 ‘വന്ദേ ഭാരത്’ ട്രെയിനുകൾ എന്ന ദൗത്യം 2021 ഓഗസ്റ്റ് 15 നാണ് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ചത്. 75 ആഴ്ചകൾക്കുള്ളിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളെ ബന്ധിപ്പിക്കുന്ന അതിവേഗ ട്രെയിനുകൾ ഇറക്കുകയെന്നതാണ് ലക്ഷ്യം. നിലവിൽ മൂന്ന് വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിനുകളാണ് രാജ്യത്തിനുള്ളത്.