ഇന്ത്യയിൽ, വാഹനത്തിന്റെ പിൻസീറ്റിൽ കയറുന്ന 10 യാത്രക്കാരിൽ 7 പേരും സുരക്ഷാ ബെൽറ്റ് ധരിക്കുന്നില്ലെന്ന് സർവേ റിപ്പോർട്ട്.
സർവേയിൽ, പ്രതികരിച്ച 10,000-ലധികം പേരിൽ 26 ശതമാനം പേർ പിൻസീറ്റിൽ ബെൽറ്റ് ധരിക്കുന്നതായി കണ്ടെത്തി.
അതേസമയം, 4 ശതമാനം പേർ പിൻസീറ്റിൽ യാത്ര ചെയ്യുന്നില്ലെന്നും, 70 ശതമാനം പേർ സീറ്റ് ബെൽറ്റ് ധരിക്കാറില്ലെന്നും പ്രതികരിച്ചു.
അടുത്തിടെ ടാറ്റ സൺസ് മുൻ ചെയർമാൻ സൈറസ് മിസ്ത്രി വാഹനാപകടത്തിൽ കൊല്ലപ്പെട്ടിരുന്നു.
പിൻസീറ്റിലിരുന്ന അദ്ദേഹം അപകടസമയത്ത് സീറ്റ് ബെൽറ്റ് ധരിച്ചിരുന്നില്ലെന്ന് കണ്ടെത്തിയിരുന്നു.
സമാന രീതിയിലുള്ള സംഭവങ്ങൾ വർദ്ധിക്കുമ്പോഴും, പൊതുജനങ്ങളിൽ വേണ്ടത്ര അവബോധം സൃഷ്ടിക്കപ്പെടുന്നില്ലെന്നും സർവേ വ്യക്തമാക്കുന്നു.