Tesla ഇന്ത്യയിൽ നിന്നും എക്സിക്യൂട്ടീവ്മാർ നിരന്തരമായി പിരിയുന്നു. അമേരിക്കൻ ഇലക്ട്രിക്ക് കാർ നിർമ്മാതാക്കളായ Tesla യുടെ 12 അംഗ ഇന്ത്യൻ ടീമിൽ നിന്നും മൂന്നാമത്തെ ഭാരവാഹിയാണ് കമ്പനി വിട്ടിരിക്കുന്നത്.പോളിസി ഹെഡ് ആയിരുന്ന മനുജ് ഖുറാന ജൂണിൽ രാജി വച്ചതിനു പിന്നാലെയാണ് തുടർച്ചയായ അടർന്നു വീഴ്ചകൾ.ടെസ്‌ലക്ക് രാജ്യത്തിനായുള്ള പ്ലാനുകൾ നടപ്പാക്കാനുള്ള അനിശ്ചിതത്വമാണ് ഇതിനു പിന്നിലെ കാരണം. ഇത് കമ്പനിക്ക് ഇന്ത്യൻ മാർക്കറ്റിലുള്ള താൽപര്യക്കുറവ് മൂലമാണെന്നാണ് സൂചന.  ചാർജിങ് ഹെഡ് നിഷാന്ത്, ലീഗിൽ ഹെഡ് നിതിക, സെയിൽസ് എക്സിക്യൂട്ടീവ് അങ്കിത് കേസർവാനി തുടങ്ങിയവരാണ് ടെസ്‌ലഇന്ത്യൻ ടീമിൽ നിന്നും അടുത്തിടയിൽ രാജി വെച്ചവർ.ടെസ്‌ല ബാംഗ്ലൂരിൽ ഉള്ള ഓഫീസിൽ ഉപേക്ഷിക്കാത്തിടത്തോളം ഇന്ത്യയിലെ പ്രൊജക്റ്റ് പൂർണമായും അവസാനിപ്പിച്ചു എന്ന് പറയാൻ കഴിയില്ല.കഴിഞ്ഞ ജൂണിൽ HR ഹെഡ് ആയിരുന്ന ചിത്ര തോമസിന് ഇന്ത്യൻ വിങ്ങിലെ അഡിഷണൽ ഡയറക്ടർ ആയി സ്ഥാനക്കയറ്റം നൽകിയിരുന്നു. ഇതിനർദ്ധം കമ്പനി പൂർണ്ണമായും ഇന്ത്യയെ കൈവിട്ടിട്ടില്ല എന്നാണെന്ന് സോഴ്സുകൾ പറയുന്നു.നിലവിൽ കമ്പനിയുടെ ഇന്ത്യൻ യൂണിറ്റ് ശോഷിച്ച അവസ്ഥയിലാണെന്ന് പ്രസ്ഥാനം അടുത്തറിയുന്നവർ പറയുന്നു.  100% വരെ ഇലക്ട്രിക്ക് വാഹനങ്ങൾക്ക് ഇറക്കുമതി തീരുവ കുറയ്ക്കാൻ കമ്പനി ഇന്ത്യൻ ഗവണ്മെന്റിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇത് പരാജയപ്പെട്ടിരുന്നു. ഇന്ത്യയിൽ നിർമ്മാണ പ്ലാന്റ് തരപ്പെടുത്തുന്നതിനു മുൻപ് കാറുകൾ വിൽക്കാനാണ് ആഗ്രഹിക്കുന്നതെന്ന് എലോൺ മസ്ക് ട്വീറ്റ് ചെയ്തിരുന്നു. ഭാവിയിൽ Tesla കാറുകൾ ഇന്ത്യയിൽ ഇറക്കുമതി ചെയ്യാനാണ് പ്ലാനെന്നും നിലവിൽ രാജ്യത്ത് പ്ലാന്റ് തുടങ്ങുന്ന കാര്യം മുടങ്ങിയിരിക്കുകയാണെന്നുമാണ് സൂചന.60% import duty ഈടാക്കുമ്പോൾ മോഡൽ 3 കാറുകൾക്ക് ഇന്ത്യയിൽ 60-70 ലക്ഷം രൂപ വരെ വില വരും. മോഡൽ S ആണെങ്കിൽ ഒന്നര കോടിക്ക് മീതെ ആകും വില.ലക്ഷുറി വിഭാഗത്തിൽ വരുന്ന ഈ കാറുകൾക്ക് ഇന്ത്യയിൽ വലിയ അളവിൽ വിറ്റുപോകാനുള്ള ബുദ്ധിമുട്ട്, കമ്പനിയെ ഇന്ത്യയിൽ പ്ലാന്റ് തുടങ്ങുന്നതിൽ നിന്നും പിന്വലിക്കുന്നുണ്ട് .  

Three executives of the 12-member India Tesla team have departed the company since country policy head Manuj Khurana quit in June. More executives have quit Tesla as its India business plans continue to face uncertainty. 

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version