ഗൾഫ് രാജ്യങ്ങളിലെ സംസ്‌കാരത്തിന്റെ അവിഭാജ്യ ഘടകമാണ് ഫാൽക്കണുകൾ. വേട്ടയാടാൻ ഉപയോഗിക്കുന്ന ഇനത്തിൽ പെട്ട മംഗോളിയൻ ഫാൽക്കൺ ദോഹയിൽ ലേലത്തിൽ പോയത് 911,000 ഖത്തർ റിയാലിന് (ഏകദേശം 1.95 കോടി രൂപ). ബദർ മൊഹ്‌സെൻ മിസ്ഫർ സയീദ് അൽ സുബെയ് ആണ് ലേലം സ്വന്തമാക്കിയത്. ഫാൽക്കണുകൾക്കായി ജാബർ മുഹമ്മദ് സലേം അലി അൽ ഹജ്‌രി 202,000 ഖത്തർ റിയാൽ (43 ലക്ഷം രൂപ), മുഹമ്മദ് ത്വാബ് അൽ ഖഹ്താനി 171,000 ഖത്തർ റിയാൽ (37 ലക്ഷം രൂപ) എന്നിവരും രം​ഗത്തെത്തിയിരുന്നു. ഫാൽക്കൺ സ്വന്തമാക്കുന്നത് പൗരന്മാർക്കിടയിൽ പ്രാമാണിത്ത പരിവേഷം നൽകുന്നതാണ് ലേലത്തിന് ആവേശമേറാൻ കാരണം. ലോകമെമ്പാടുമുള്ള 180-ലധികം കമ്പനികൾ ദോഹയിൽ നടന്ന കത്താറ ഇന്റർനാഷണൽ ഹണ്ടിംഗ് ആൻഡ് ഫാൽക്കൺസ് എക്‌സിബിഷനിൽ പങ്കെടുത്തിരുന്നു. ഫാൽക്കണുകൾ, falconry ഉൽപ്പന്നങ്ങൾ, ആധുനിക ഹണ്ടിം​ഗ് ഗാഡ്‌ജെറ്റുകൾ, വേട്ടയുമായി ബന്ധപ്പെട്ട ആയുധങ്ങൾ, വാഹനങ്ങളും കാരവാനുകളും, അനുബന്ധ സാമഗ്രികൾ, എന്നിവയും പ്രദർശിപ്പിച്ചിരുന്നു.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version