സിലിക്കൺ വാലിയിലെ സ്റ്റാർട്ടപ്പുകളിൽ 25 ശതമാനവും നിയന്ത്രിക്കുന്നത് ഇന്ത്യൻ വംശജരായ ആളുകളാണെന്ന് ധനമന്ത്രി നിർമല സീതാരാമൻ.
ഇന്ത്യയിലെ ഉന്നത വിദ്യാഭ്യാസം ആഗോളതലത്തിൽ മികച്ച കമ്പനി എക്സിക്യൂട്ടീവുകളെ സംഭാവന ചെയ്തിട്ടുണ്ട്. ആഗോളതലത്തിൽ പ്രമുഖമായ 58 മുൻനിര കമ്പനികളിലെ സിഇഒമാർ ഇന്ത്യൻ വംശജരും ഇന്ത്യയിൽ വിദ്യാഭ്യാസം നേടിയവരുമാണ്. അത്തരത്തിലുളളവർ 11 ബഹുരാഷ്ട്ര കമ്പനികളിൽ പ്രവർത്തിക്കുന്നുണ്ട്. ഏറ്റവും മികച്ച കമ്പനി എക്സിക്യൂട്ടീവുകളെ നിർമിക്കുന്നതിൽ രാജ്യത്തെ IITകളും സുപ്രധാന പങ്കു വഹിച്ചു.
ഇന്ത്യയുടെ സ്റ്റാർട്ടപ്പ് വിജയം പുതുതലമുറയ്ക്ക് പ്രേരണയാണെന്നും സംരംഭകരാകാൻ വിദ്യാർത്ഥികൾ മുന്നോട്ട് വരണമെന്നും നിർമല സീതാരാമൻ പറഞ്ഞു. ഇന്ത്യയിൽ ഇപ്പോൾ 100 യൂണികോണുകൾ ഉണ്ടെന്നും അവയുടെ വിപണി മൂല്യം 250 ബില്യൺ യുഎസ് ഡോളറാണെന്നും അവർ 63 ബില്യൺ ഡോളർ സമാഹരിച്ചിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു. കാഞ്ചിപുരത്തെ Indian Institute of Information Technology Design and Manufacturing, കോൺവൊക്കേഷൻ സെറിമണിയിൽ മുഖ്യാതിഥിയായി പങ്കെടുത്ത് സംസാരിക്കുകയായിരുന്നു നിർമല സീതാരാമൻ.
2007-ൽ സ്ഥാപിതമായIIITDM Kancheepuram ഇൻഡസ്ട്രി അധിഷ്ഠിതമായി പ്രോഗ്രാമുകൾ നൽകുന്നതിൽ മുൻപന്തിയിലാണ്. ആർട്ടിഫിഷ്യൽ ഇന്റലിജൻസിൽ സ്പെഷ്യലൈസേഷനോടുകൂടി കമ്പ്യൂട്ടർ സയൻസിലും എഞ്ചിനീയറിംഗിലും ബി.ടെക്കും ഡാറ്റ സയൻസിലും എഐയിലും സ്പെഷ്യലൈസേഷനോടെ CSEയിൽ എം.ടെക്കും ഇൻസ്റ്റിറ്റ്യൂട്ട് വാഗ്ദാനം ചെയ്യുന്ന ചില പ്രോഗ്രാമുകളിൽ ഉൾപ്പെടുന്നു.
Union Finance Minister Nirmala Sitharaman emphasized that higher education in India contributes to some of the world’s best business executives, with about 25% of all Silicon Valley startups being led by “people of Indian descent.”