ഇന്റലിജന്റ് ജിയോ സ്റ്റേഷനറി കമ്മ്യൂണിക്കേഷൻ സാറ്റ്ലൈറ്റുകൾ വികസിപ്പിക്കാൻ ഐഎസ്ആർഒ പദ്ധതിയിടുന്നതായി ചെയർമാൻ സോമനാഥ്.
ഉപഭോക്തൃ ഡിമാൻഡ് അനുസരിച്ച് ഫ്രീക്വൻസികളും ബാൻഡ്വിഡ്ത്തും മാറ്റിക്കൊണ്ട്, റീ കോൺഫിഗറേഷൻ സാദ്ധ്യമാകുന്ന തരത്തിലാകും സാറ്റ്ലൈറ്റ് രൂപകൽപ്പന. ടെലിവിഷൻ സംപ്രേക്ഷണം, ടെലികമ്മ്യൂണിക്കേഷൻ, സാറ്റ്ലൈറ്റ് വാർത്താ ശേഖരണം എന്നിവ നിർവ്വഹിക്കാൻ ശേഷിയുള്ളതാണ് ഇന്റലിജന്റ് ജിസാറ്റുകൾ.
കാലാവസ്ഥാ പ്രവചനം, ദുരന്ത മുന്നറിയിപ്പ്, തിരച്ചിൽ, രക്ഷാപ്രവർത്തനങ്ങൾ തുടങ്ങിയ ആശയവിനിമയങ്ങൾക്കും ഇവ ഉപയോഗപ്രദമാണ്. സോഫ്റ്റ്വെയർ അധിഷ്ഠിതമായി പ്രവർത്തിക്കുന്ന ഉയർന്ന ത്രൂപുട്ട് ഉപഗ്രഹങ്ങളായിരിക്കും ഇന്റലിജന്റ് ജിയോസാറ്റുകൾ. ഉപഭോക്താക്കളുടെ ആവശ്യാനുസരണം, ഉപഗ്രഹം അയയ്ക്കുന്ന ഉയർന്ന പവർ റേഡിയോ സിഗ്നലുകളുപയോഗിച്ച് സ്പോട്ട് ബീമുകൾ രൂപപ്പെടുത്താൻ ‘ഇന്റലിജന്റ്’ ജിസാറ്റുകൾക്ക് കഴിയും. അതേസമയം, സാറ്റ്ലൈറ്റിന്റെ വിക്ഷേപണ തീയതിയുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ ഐഎസ്ആർഒ വ്യക്തത നൽകിയിട്ടില്ല.
ISRO is on a new mission. It is developing ‘intelligent’ geostationary communication satellites, Said the space agency chairman Somanth. These will be software-driven high throughput satellites.