രാജ്യത്തെ പ്രമുഖ ടെലികോം സേവനദാതാക്കളായ റിലയൻസ് ജിയോയ്ക്ക് ഇന്റർനെറ്റ്, വോയിസ് കോൾ തുടങ്ങിയ സേവനങ്ങൾ സാറ്റലൈറ്റ് വഴി വാഗ്ദാനം ചെയ്യാം. സാറ്റലൈറ്റ് കമ്യൂണിക്കേഷൻ സേവനങ്ങൾക്കായി ടെലികോം ഡിപ്പാർട്മെന്റിന്റെ ഇന്റന്റ് ലെറ്റർ (Letter of Intent) ജിയോ ഇൻഫോകോമിന്റെ സാറ്റലൈറ്റ് യൂണിറ്റിന് ലഭിച്ചു.
ഗ്ലോബൽ മൊബൈൽ പേഴ്സണൽ കമ്മ്യൂണിക്കേഷൻസ് ബൈ സാറ്റലൈറ്റ് സർവീസസ് (ജിഎംപിസിഎസ്) ലൈസൻസിനായി ജിയോ ഈ വർഷമാദ്യമാണ് അപേക്ഷിച്ചത്. അനുമതി ലഭ്യമായതോടെ ജിയോയ്ക്ക് GMPCS വഴി സാറ്റലൈറ്റ്സേവനങ്ങൾ സജ്ജമാക്കാനും പ്രവർത്തിപ്പിക്കാനും കഴിയും. ഈ അനുമതി 20 വർഷത്തേക്കാണ് നിലനിൽക്കുന്നത്. ഈ മൊബൈൽ സാറ്റലൈറ്റ് നെറ്റ്വർക്കുകൾക്ക് ലോ -എർത്ത് ഓർബിറ്റ് (LEO), മീഡിയം എർത്ത് ഓർബിറ്റ് (MEO) Geosynchronous (GEO) സാറ്റലൈറ്റുകൾ എന്നിവകളിൽ പ്രവർത്തിക്കാനാകും. ഇലോൺ മസ്കിന്റെ സ്റ്റാർലിങ്കിനും സുനിൽ മിത്തലിന്റെ OneWeb നുമൊപ്പം വേഗതയേറിയ ഇന്റർനെറ്റ് ലക്ഷ്യമിടുന്ന മത്സരത്തിൽ ചേരാനാണ് ജിയോ ലക്ഷ്യമിടുന്നത്. ഭാരതി ഗ്രൂപ്പിന് കീഴിലുള്ള വൺവെബ് ഇതിനോടകം ഈ ലൈസൻസ് നേടിയിട്ടുണ്ട്.
മൊബൈൽ ഇന്റർനെറ്റ് രംഗത്തും ബ്രോഡ്ബാൻഡ് രംഗത്തും ഇതിനകം റിലയൻസ് ജിയോ മുന്നേറ്റം നടത്തിയിട്ടുണ്ട്. ഇന്ത്യയിലുടനീളം സാറ്റലൈറ്റ് കേന്ദ്രീകരിച്ചുള്ള broadband സർവീസ് കൊണ്ടുവരാനായി Luxembourg -ലുള്ള SES യുമായി ഒന്നിച്ചു പ്രവർത്തിക്കുന്ന കാര്യം ജിയോ പ്രഖ്യാപിച്ചിരുന്നു. സാറ്റലൈറ്റ് ഇന്റർനെറ്റിന്റെ ഏറ്റവും വലിയ വിപണികളിലൊന്നാണ് ഇന്ത്യ. ഗ്രാമീണ ഇന്ത്യയിൽ 75% പ്രദേശങ്ങളിലും ഇതുവരെ ഇന്റർനെറ്റ് എത്തിയിട്ടില്ലെന്നാണ് വിവിധ സർവ്വേ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. മസ്കിന്റെ സ്റ്റാർലിങ്കും ഭാരതി ഗ്രൂപ്പിന്റെ വൺവെബ്ബും ജിയോയുമെല്ലാം മൊബൈൽ ഇന്റർനെറ്റും ബ്രോഡ്ബാൻഡും എത്താത്ത ഗ്രാമീണ മേഖലകളെ പ്രാഥമികമായി ലക്ഷ്യമിടുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.
The Telecom Department has provided a letter of intent (LoI) for satellite communication services to Reliance Jio Infocomm’s satellite division. This enables the business to set up and run the GMPCS services in the authorized service zones. The permits are valid for 20 years (from the date of its grant after fulfilling stipulated conditions). Satellite voice and data services are provided under GMPCS.