പുതിയ 4G ഫീച്ചർ ഫോൺ, Nokia 5710 XpressAudio ഇന്ത്യയിൽ അവതരിപ്പിച്ച് Nokia |4G Feature Phone| Nokia|

പുതിയ 4G ഫീച്ചർ ഫോൺ, Nokia 5710 XpressAudio ഇന്ത്യയിൽ അവതരിപ്പിച്ച് Nokia. 4,999 രൂപയാണ് ഇൻ-ബിൽറ്റ് വയർലെസ് ഇയർബഡുകളോടു കൂടിയെത്തുന്ന ഫോണിന്റെ വില. ദൈർഘ്യമേറിയ ടോക്ക്ടൈം, പ്ലേബാക്ക് സൗകര്യങ്ങൾ എന്നിവ നൽകുന്ന 1450mAh ബാറ്ററിയാണ് ഫോണിന്റേതെന്ന് കമ്പനി അവകാശപ്പെടുന്നു. വയർലെസ് എഫ്എം റേഡിയോ, ഇൻ-ബിൽറ്റ് MP3 പ്ലെയർ, മ്യൂസിക് കൺട്രോൾ സംവിധാനം എന്നിവയാണ് പ്രധാന ഫീച്ചറുകൾ.

2.4 ഇഞ്ച് ക്യുവിജിഎ ഡിസ്‌പ്ലേ, യൂണിസോക്ക് T107 പ്രോസസ്സർ, S30+ ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ പ്രവർത്തിക്കുന്ന ഹാൻഡ്‌സെറ്റ് തുടങ്ങിയ സവിശേഷതകളുമുണ്ട്. കരുത്തുറ്റ സ്ലൈഡറിന് താഴെ സജ്ജീകരിച്ചിരിക്കുന്ന ഇൻ-ബിൽറ്റ് വയർലെസ് ഇയർബഡുകളാണ് ഉപകരണത്തിന്റെ പ്രധാന ആകർഷണം. സെപ്റ്റംബർ 19 മുതൽ എല്ലാ ഓൺലൈൻ, ഓഫ്‌ലൈൻ സ്റ്റോറുകളിലും Nokia 5710 XpressAudio ലഭ്യമാകും. ആകർഷകമായ ഡിസൈനിൽ പുറത്തിറങ്ങുന്ന Nokia 5710 XpressAudio, സംഗീത പ്രേമികളടക്കമുള്ള ഉപയോക്താക്കൾക്ക് മികച്ച ഓഡിയോ അനുഭവം നൽകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Nokia introduces 4G feature phone ‘Nokia 5710 XpressAudio. It has in-built wireless earbuds and a 1450mAh battery. The model is priced at Rs 4,999.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version