സീരീസ് B ഫണ്ടിങ്ങ് റൗണ്ടിൽ 653 കോടി രൂപ സമാഹരിച്ച് ഇലക്ട്രിക്ക് മൊബിലിറ്റി സ്റ്റാർട്ടപ്പ് ആയ Yulu . Funding നയിച്ചത്, മൊബിലിറ്റി ടെക്നോളജി കമ്പനിയായ Magna ഇന്റർനാഷണൽ ആണ്. നിലവിലെ നിക്ഷേപകനായ ബജാജ് ഓട്ടോയും ഫണ്ടിംഗ് റൗണ്ടിൽ പങ്കെടുത്തിരുന്നു. ഈ ഫണ്ട് ഉപയോഗിച്ച്, ബാറ്ററി സ്വാപ്പിംഗ് നെറ്റ്‌വർക്കിന്റെ കപ്പാസിറ്റി പത്തു മടങ്ങായി വർധിപ്പിക്കാനാണ് ഉദ്ദേശമെന്ന് Yulu CEO അമിത് ഗുപ്ത പറഞ്ഞു. ഇലക്ട്രിക്ക് മൊബിലിറ്റി സേവനങ്ങളും ബാറ്ററി സേവനങ്ങളും നൽകുന്ന കമ്പനിയാണ് Yulu. Yulu വിന്റെ നെക്സ്റ്റ് ജനറേഷൻ ഇലക്ട്രിക് സ്കൂട്ടറുകൾ ഈ വർഷം അവസാനം പുറത്തിറക്കും. അടുത്ത മൂന്നു നാല് വർഷങ്ങൾ കൊണ്ട് ബിസിനസ്സിൽ നൂറു മടങ്ങു വളർച്ചാ സാധ്യത ഉണ്ടെന്നും അമിത് ഗുപ്ത നിരീക്ഷിക്കുന്നു. നിലവിലുള്ള വിപണിയിൽ കൂടുതൽ ആഴത്തിലും വ്യാപ്തിയിലും പ്രവർത്തിക്കുന്നതിനും പുതിയ സ്ഥലങ്ങളിൽ ബിസിനസ് പരീക്ഷിക്കുന്നതിനും പദ്ധതിയിടുന്നതായി അമിത് ഗുപ്ത പറഞ്ഞു. ബാറ്ററി ചാർജിംഗ് -സ്വാപ്പിംഗ് എന്നിവയിൽ അഞ്ഞൂറിലധികം സ്റ്റേഷനുകളാണ് ഇപ്പോൾ Yulu വിന്റെ ലക്ഷ്യം. മാഗ്നയുമായി ചേർന്ന് രാജ്യമെമ്പാടും ചാർജിങ്, സ്വാപ്പിങ് സൗകര്യങ്ങളുള്ള Yulu Energy എന്ന പുതിയ സ്ഥാപനം തുറക്കും. 2030 ഓടെ പ്രതി ദിനം ഒരു മില്ല്യൺ ബാറ്ററി സ്വാപ്പിംഗിനുളള കപ്പാസിറ്റി ഉണ്ടാക്കാനാകുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ.
Electric mobility startup Yulu today raised $82m (£653m) in a Series B round led by mobility technology company Magna International. Existing investor Bajaj Auto also participated in the round. Yulu offers Electric Mobility as a Service (MaaS) and Battery as a Service (BaaS). The funds will be used to expand the fleet over the next 12 months, making the battery swap network ten times the capacity at a time. Yulu has also expanded its EV fleet to more than 100,000 of electric two-wheelers, and within the same period it plans to install more than 500 battery charging and swapping stations.