മഹാരാഷ്ട്രയിൽ നിക്ഷേപം നടത്താൻ പൂർണ്ണമായ പ്രതിബദ്ധതയുണ്ടെന്ന് ഇന്ത്യയിലെ മൈനിങ് കമ്പനിയായ Vedanta വേദാന്ത ചെയർമാനായ അനിൽ അഗർവാൾ ട്വീറ്റിലൂടെയാണ് വിവരം അറിയിച്ചത്. ഗുജറാത്തിൽ 20 ബില്ല്യൺ ഡോളറിന്റെ നിക്ഷേപം പ്രഖ്യാപിച്ച സാഹചര്യത്തിലാണ് അനിൽ അഗർവാളിന്റെ ട്വീറ്റ്. വേദാന്തയും foxconn ഉം ചേർന്നുള്ള semiconductor പ്ലാന്റ് ഗുജറാത്തിൽ നിർമിക്കുമെന്നായിരുന്നു പ്രഖ്യാപനം. അർദ്ധചാലക ഫാബ് യൂണിറ്റ്, ഡിസ്പ്ലേ ഫാബ് യൂണിറ്റ്, അർദ്ധചാലക അസംബ്ലിംഗ് ആൻഡ് ടെസ്റ്റിംഗ് യൂണിറ്റ് എന്നിവയാണ് ഗുജറാത്തിൽ സ്ഥാപിക്കുന്നത് ലക്ഷം കോടികളുടെ ഈ നിക്ഷേപം രാജ്യത്തെ ഇലക്ട്രോണിക്സ് മേഖലയുടെ ഗതി മാറ്റുമെന്നും അനിൽ അഗർവാൾ ട്വിറ്ററിൽ കുറിച്ചു ഒരു ലക്ഷം ആളുകൾക്ക് ചിപ്പ് പ്ലാന്റ് തൊഴിലവസരം നൽകുമെന്നാണ് പ്രതീക്ഷിക്കുന്നത് രണ്ടു വർഷമായി സെമികണ്ടക്ടർ നിർമ്മാണത്തിനും ടെസ്റ്റിംഗിനുമായുള്ള പ്ലാന്റ് സ്ഥാപിക്കുന്നതിന് വിവിധ സംസ്ഥാനങ്ങളുമായി vendanta ചർച്ചകൾ നടത്തി വരുന്നുണ്ട്. പ്രൊജക്റ്റ് മഹാരാഷ്ട്രയ്ക്ക് നഷ്ടമായതിനെ തുടർന്ന്, മഹാരാഷ്ട്രയിലെ പ്രതിപക്ഷം ഭരണപക്ഷത്തെ കടന്നാക്രമിച്ചിരുന്നു കർണാടക, മഹാരാഷ്ട്ര, തമിഴ്നാട് തുടങ്ങി ഏതാനും സംസ്ഥാനങ്ങളെ ഷോർട്ട്ലിസ്റ്റ് ചെയ്തിട്ടുണ്ടെന്നും ചർച്ചകൾ തുടരുകയാണെന്നും അനിൽ അഗർവാൾ പറഞ്ഞു രാജ്യത്ത് പാൻ ഇന്ത്യ എക്കോസിസ്റ്റം ഉണ്ടാക്കുമെന്നും മഹാരാഷ്ട്രയിൽ പുതിയ hub തുറക്കുമെന്നും അനിൽ അഗർവാൾ ഉറപ്പു നൽകി. “Vedanta is committed to invest in Maharashtra”-Tweeted Chairman Anil Agarwal. There was a political uproar over Gujarat receiving $20-bn investment .The Vedanta -Foxconn semiconductor plant would be installed in Gujarat.