പതഞ്ജലിയുടെ പുതിയ ഇനിഷ്യൽ പബ്ലിക് ഓഫറിങ്ങുകൾ പ്രഖ്യാപിച്ചിരിക്കുകയാണ് സ്വാമി ബാബാ രാംദേവ്.
നാല് കമ്പനികളുടെ IPO കളാണ് പതഞ്ജലി ഗ്രൂപ്പ് അടുത്ത അഞ്ചു വർഷങ്ങൾക്കുള്ളിൽ കൊണ്ടുവരുന്നത്.
പതഞ്ജലി ആയുർവേദ്, പതഞ്ജലി മെഡിസിൻ, പതഞ്ജലി വെൽനെസ്സ്, പതഞ്ജലി ലൈഫ്സ്റ്റൈൽ തുടങ്ങിയ കമ്പനികളാണ് IPO മുന്നോട്ടുവയ്ക്കുന്നത്. നിലവിൽ, പതഞ്ജലിയുടെ വിറ്റുവരവ് 40,000 കൂടിയാണെന്നും പബ്ലിക് ഓഫറിങ്ങിലൂടെ അത് ഒരു ലക്ഷം കോടിയിലെത്തിക്കാനാണ് ലക്ഷ്യമെന്നും യോഗ ഗുരു അറിയിച്ചു.
IPO യിലൂടെ രാഷ്ട്ര നിർമ്മാണത്തിനായി 5 ലക്ഷം ഡയറക്റ്റ് തൊഴിലവസരങ്ങൾക്കും പദ്ധതിയിടുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
അലോപ്പതിയെ റീപ്ലെയ്സ് ചെയ്യുന്നതിനായി ഒരു ലക്ഷം വെൽനെസ്സ് സെന്ററുകൾ ഇന്ത്യയിലുടനീളം നിർമ്മിക്കാനും പദ്ധതിയുണ്ടെന്ന് രാംദേവ് സൂചിപ്പിച്ചിട്ടുണ്ട്.
Yoga Guru Baba Ramdev announced plans to float four new Patanjali companies on Indian bourses over a five-year period. The Yoga Guru stated that the Patanjali Group’s current turnover is 40,000 crore and that it aims to increase to 1 lakh crore in the following five years while making these remarks.