ഏഴ് പതിറ്റാണ്ടുകള്‍ക്ക് ശേഷം Cheetah വീണ്ടും ഇന്ത്യയിൽ | Kuno National Park
ഏഴ് പതിറ്റാണ്ടുകള്‍ക്ക് ശേഷം Cheetah വീണ്ടും ഇന്ത്യയിൽ | Kuno National Park

വംശനാശം സംഭവിച്ച ചീറ്റപ്പുലികള്‍ ഏഴ് പതിറ്റാണ്ടുകള്‍ക്ക് ശേഷം വീണ്ടും ഇന്ത്യയിലെത്തി.

നമീബിയയില്‍ നിന്നെത്തിച്ച എട്ട് ചീറ്റപ്പുലികളെ മധ്യപ്രദേശിലെ കുമോ നാഷണല്‍ പാര്‍ക്കില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി തുറന്ന് വിട്ടു.

കേന്ദ്രസർക്കാരിന്റെ ‘പ്രോജക്റ്റ് ചീറ്റ’ പദ്ധതിയുടെ ഭാഗമായാണ് ചീറ്റകളെ ഇന്ത്യയിലെത്തിച്ചത്.

5 വർഷം കൊണ്ട് 50 ചീറ്റകളെ രാജ്യത്തെത്തിക്കുക എന്ന ലക്ഷ്യത്തോടെ, 2009ലാണ് ‘പ്രോജക്ട് ചീറ്റ’ പദ്ധതി ആരംഭിച്ചത്.

നമീബിയയില്‍ നിന്നും 8 ചീറ്റപ്പുലികളുമായി ഇന്നലെ പുറപ്പെട്ട പ്രത്യേക വിമാനം ഇന്ന് രാവിലെയാണ് ഗ്വാളിയാർ വിമാനത്താവളത്തിലെത്തിയത്.

അഞ്ച് പെണ്‍ ചീറ്റകളും മൂന്ന് ആണ്‍ ചീറ്റകളെയുമാണ് നമീബിയയില്‍ നിന്ന് ഇന്ത്യയിലെത്തിയത്.

പ്രത്യേകം സജ്ജമാക്കിയ പ്രദേശത്തെ ഒരുമാസം നീണ്ടു നിൽക്കുന്ന ക്വാറന്‍റീന് ശേഷമാകും ചീറ്റകളെ കുനോ നാഷണല്‍ പാർക്കിൽ സ്വൈര്യ വിഹാരത്തിന് വിടുന്നത്.

1952 ലാണ് രാജ്യത്ത് ചീറ്റപുലികൾക്ക് വംശനാശം സംഭവിച്ചതായുള്ള പ്രഖ്യാപനം വന്നത്.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version