ഇന്ത്യയിലെ ആദ്യ ലിഥിയം സെൽ നിർമ്മാണ കേന്ദ്രം ആന്ധ്രാപ്രദേശിലെ തിരുപ്പതിയിൽ പ്രവർത്തനസജ്ജമായി. ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി വകുപ്പ് മന്ത്രി രാജീവ് ചന്ദ്രശേഖർ പ്രീ പ്രൊഡക്ഷൻ റൺ ഉദ്ഘാടനം ചെയ്തു. 2025-26 ഓടെ 300 ബില്യൺ ഡോളറിന്റെ ഇലക്ട്രോണിക്സ് നിർമാണവും കയറ്റുമതിയും എന്ന ലക്ഷ്യം മറികടക്കുക എന്നതാണ് കേന്ദ്രത്തിന്റെ കാഴ്ചപ്പാടെന്ന് മന്ത്രി പറഞ്ഞു. ചെന്നൈ ആസ്ഥാനമായുള്ള Munoth Industries ലിമറ്റഡാണ് 165 കോടി രൂപ ചെലവിൽ ഈ അത്യാധുനിക നിർമാണ കേന്ദ്രം ഒരുക്കിയിരിക്കുന്നത്. അടുത്ത മാസം ഔപചാരികമായ പ്രവർത്തന ഉദ്ഘാടനവും ശേഷം ബാറ്ററി സെല്ലുകളുടെ വാണിജ്യ നിർമാണവും ആരംഭിക്കുമെന്ന് ഇലക്ട്രോണിക്സ് ആൻഡ് IT മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു.
2015-ൽ ടെംപിൾ ടൗണിൽ സ്ഥാപിച്ച രണ്ട് ഇലക്ട്രോണിക്സ് മാനുഫാക്ചറിംഗ് ക്ലസ്റ്ററുകളിൽ ഒന്നിലാണ് ഈ നിർമാണകേന്ദ്രം. ലിഥിയം സെൽ നിർമ്മാണ കേന്ദ്രത്തിന്റെ സ്ഥാപിത ശേഷി 270 Mwh ആണ്. പ്രതിദിനം 10Ah ശേഷിയുള്ള 20,000 സെല്ലുകൾ നിർമിക്കാൻ കഴിയും. ഇന്ത്യയുടെ നിലവിലെ ആവശ്യകതയുടെ 60 ശതമാനമാണ് ഈ കപ്പാസിറ്റി. ഈ സെല്ലുകൾ ഉപയോഗിക്കുന്നത് പവർ ബാങ്കുകളിലാണ്. മറ്റ് ഉപഭോക്തൃ ഇലക്ട്രോണിക്സ് ഉപകരണങ്ങളായ മൊബൈൽ ഫോണുകൾ, hearable and wearable devices തുടങ്ങിയവയ്ക്കായും സെല്ലുകൾ നിർമ്മിക്കും.നിലവിൽ ചൈന, ദക്ഷിണ കൊറിയ, വിയറ്റ്നാം, ഹോങ്കോംഗ് എന്നിവിടങ്ങളിൽ നിന്നാണ് ഇന്ത്യ ലിഥിയം അയൺ സെല്ലുകൾ ഇറക്കുമതി ചെയ്യുന്നത്.
India’s first lithium cell manufacturing is slated to start commercial production of battery cells from next month. Cell manufacturing facility has been set up by the Chennai based Munoth Industries Limited. Rajeev Chandrasekhar, Union Minister of State for Electronics and Information Technology visited the facility.