രസകരമായ ട്വീറ്റുകളിലൂടെ ആരാധകരെ ആവേശഭരിതരാക്കാൻ ആനന്ദ് മഹീന്ദ്രയ്ക്ക് വലിയ കഴിവാണുളളത്, അദ്ദേഹത്തിന് 9.7 ദശലക്ഷം ട്വിറ്റർ ആരാധകരാണുളളത്. അടുത്തിടെ ഒരു ട്വിറ്റർ പോസ്റ്റിൽ, മഹീന്ദ്ര തന്റെ ആരാധകർക്കായി ചില സുപ്രധാന ‘സംരംഭകത്വ’ പാഠങ്ങൾ പങ്കിട്ടു. പ്രശസ്ത ആഗോള കമ്പനികളുടെയും അവരുടെ ആദ്യ ഉൽപ്പന്നങ്ങളുടെയും ലിസ്റ്റാണ് അദ്ദേഹം പങ്കിട്ടത്, രസകരമെന്നു പറയട്ടെ, ഈ കമ്പനികൾ ഇപ്പോൾ തികച്ചും വ്യത്യസ്തമായ വിഭാഗങ്ങളിൽ പ്രശസ്തമാണ്. ഉദാഹരണത്തിന്, ഇപ്പോൾ ലോകത്തിലെ ഏറ്റവും വലിയ ഫോൺ കമ്പനികളിലൊന്നായ നോക്കിയയുടെ ആദ്യ ഉൽപ്പന്നം ടോയ്‌ലറ്റ് പേപ്പറായിരുന്നു. സോണി: ഇലക്ട്രിക് റൈസ് കുക്കറുകൾ, സാംസങ്: പഴങ്ങളും മത്സ്യവും, കോൾഗേറ്റ്: മെഴുകുതിരികൾ ടൊയോട്ട: തറികൾ, IKEA: പേനകൾ എന്നിങ്ങനെ ലിസ്റ്റ് നീളുന്നു. സംരംഭകർ എങ്ങനെ വഴക്കമുള്ളവരും അവസരങ്ങൾ വരുമ്പോൾ അതിനെ ഉപയോഗിക്കുന്നവരുമാണെന്ന് ഇത് കാണിക്കുന്നു എന്നും ആനന്ദ് മഹീന്ദ്ര ട്വിറ്ററിൽ കുറിച്ചു. മാറ്റത്തെ ഭയപ്പെടരുത്. നിങ്ങൾ ആദ്യം ചെയ്യാൻ തുടങ്ങിയ കാര്യങ്ങളുമായി പിന്നീടുളള കാലം മുഴുവൻ തുടർന്ന് പോകേണ്ടതില്ല, പരിണാമമാണ് ജീവിതം! ആനന്ദ് മഹീന്ദ്ര കൂട്ടിച്ചേർത്തു.
Related Posts
Add A Comment