ഡ്രൈവിംഗ് ലൈസൻസടക്കം 58 ആർടിഒ സേവനങ്ങൾ ഓൺലൈനാക്കി കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രാലയം. സെപ്തംബർ 16 ന് ഇതുസംബന്ധിച്ച വിഞ്ജാപനം മന്ത്രാലയം പുറത്തിറക്കി. പൗരന്മാർക്ക് Parivahan.gov.in വെബ്സൈറ്റ് അല്ലെങ്കിൽ mParivahan മൊബൈൽ ആപ്പ് വഴി സേവനങ്ങൾ പ്രയോജനപ്പെടുത്താം. ഡ്രൈവിംഗ് ലൈസൻസ്, കണ്ടക്ടർ ലൈസൻസ്, വാഹന രജിസ്ട്രേഷൻ, പെർമിറ്റ്, ഉടമസ്ഥാവകാശ കൈമാറ്റം തുടങ്ങിയ 58 സേവനങ്ങൾ ഇനി മുതൽ പൂർണ്ണമായും ഓൺലൈനായി ലഭിക്കും. ഇതോടെ, റീജ്യണൽ ട്രാൻസ്പോർട്ട് ഓഫീസിൽ നേരിട്ട് പോകാതെ ഡ്രൈവിംഗ് സംബന്ധമായ കാര്യങ്ങൾക്കുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കാനാകും.
ആധാർ കാർഡാണ് സേവനങ്ങൾക്കുള്ള അടിസ്ഥാന രേഖയായി പരിഗണിക്കുന്നത്. ലേണർ ലൈസൻസിനുള്ള അപേക്ഷ, ഡ്യൂപ്ലിക്കേറ്റ് ഡ്രൈവിംഗ് ലൈസൻസ് നൽകൽ, യോഗ്യതാ പരിശോധന ആവശ്യമില്ലാത്ത ഡ്രൈവിംഗ് ലൈസൻസ് പുതുക്കൽ തുടങ്ങിയവയെല്ലാം ആധാറുപയോഗിച്ച് ഓൺലൈനായി ചെയ്യാനാകും. അതേസമയം, ആധാറില്ലാത്ത വ്യക്തികൾക്കും, ഐഡന്റിറ്റി തെളിയിക്കുന്ന മറ്റേതെങ്കിലും ഒരു ബദൽരേഖ അതത് അതോറിറ്റിയ്ക്ക് സമർപ്പിച്ചാൽ സേവനങ്ങൾ പ്രയോജനപ്പെടുത്താനാകുമെന്ന് ഗതാഗത മന്ത്രാലയം അറിയിച്ചു.
The Ministry of Road Transport and Highways (MoRTH) issued a new notification that will ease the burden of citizens to avail transport related services. As many as 58 citizen-centric services can be now availed completely online. It will eliminate the need for the people to visit the regional transport office.