HOP Electric Mobility യുടെ ഇലക്ട്രിക് മോട്ടോർസൈക്കിളുകൾ ഇന്ത്യയിൽ അവതരിപ്പിച്ചു. HOP OXO, OXO-X ഇലക്ട്രിക് മോട്ടോർസൈക്കിളുകൾ 1.25 ലക്ഷം രൂപ പ്രാരംഭ വിലയിൽ വിൽപ്പനയ്ക്കെത്തും. HOP OXO, 72V ആർക്കിടെക്ചർ പ്ലാറ്റ്ഫോമിലാണ് പ്രവർത്തിക്കുന്നത്. 200 Nm പരമാവധി ടോർക്ക് വികസിപ്പിക്കുന്ന 6.2 kW മോട്ടോറാണ് ഇതിനുളളത് HOP OXO-X- ടർബോ മോഡിൽ 90 കിലോമീറ്റർ വേഗത നേടും, വെറും 4 സെക്കൻഡിനുള്ളിൽ 0-40 കി.മീ വേഗത കൈവരിക്കുന്നു. HOP OXO, OXO-X എന്നിവയ്ക്ക് 3.75 kWh ബാറ്ററി പാക്ക് ഉപയോഗിച്ച് ഫുൾ ചാർജിൽ 150 കി.മീ. സഞ്ചരിക്കാം. OXO-X – പോർട്ടബിൾ സ്മാർട്ട് ചാർജർ ഉപയോഗിച്ച് ഏത് 16 Amp പവർ സോക്കറ്റ് വഴിയും ചാർജ് ചെയ്യാം. 0 ത്തിൽ നിന്ന് 80% വരെ ചാർജ് ചെയ്യാൻ 4 മണിക്കൂറിൽ താഴെ സമയമാണ് എടുക്കുക. മൾട്ടി-മോഡ് റീജനറേറ്റീവ് ബ്രേക്കിംഗ്, സ്പീഡ് കൺട്രോൾ, ജിയോ ഫെൻസിംഗ്, ആന്റി-തെഫ്റ്റ് സിസ്റ്റം, എന്നിങ്ങനെ നിരവധി ഫീച്ചറുകളുമായാണ് ഇലക്ട്രിക് മോട്ടോർസൈക്കിൾ വരുന്നത്. സ്റ്റാൻഡേർഡ് പതിപ്പിന് 3 വർഷം അല്ലെങ്കിൽ 50,000 കിലോമീറ്റർ ബാറ്ററി വാറന്റി ഹോപ്പ് വാഗ്ദാനം ചെയ്യുന്നു. താൽപ്പര്യമുള്ള ഉപഭോക്താക്കൾക്ക് HOP എക്സ്പീരിയൻസ് സെന്റർ വഴിയോ കമ്പനിയുടെ വെബ്സൈറ്റ് വഴിയോ മോട്ടോർസൈക്കിളുകൾ വാങ്ങാവുന്നതാണ്.
Related Posts
Add A Comment