2023 സാമ്പത്തിക വർഷത്തിൽ ഡിജിറ്റൽ കറൻസി, CBDC അവതരിപ്പിക്കാൻ ഇന്ത്യ

2023 സാമ്പത്തിക വർഷത്തിൽ അവതരിപ്പിക്കാൻ തയ്യാറെടുക്കുകയാണ് ഇന്ത്യയുടെ ഡിജിറ്റൽ കറൻസി. ഡിജിറ്റൽ കറൻസി ഡിജിറ്റൽ സമ്പദ്‌വ്യവസ്ഥയ്ക്ക് വലിയ ഉത്തേജനം നൽകുമെന്ന് ധനമന്ത്രി നിർമല സീതാരാമൻ ബജറ്റ് പ്രസംഗത്തിൽ പറഞ്ഞിരുന്നു. വെർച്വൽ കറൻസിയുടെ പ്രാഥമിക നേട്ടം ഇതുപയോഗിച്ച് ഇടപാടുകൾ എളുപ്പത്തിൽ രേഖപ്പെടുത്താനും ട്രാക്ക് ചെയ്യാനും സാധിക്കും എന്നതാണ്. കറൻസി അച്ചടിക്കൽ, ഗതാഗതം, സംഭരിക്കൽ, വിതരണം എന്നിവയ്ക്കുള്ള ചെലവ് കുറയ്ക്കാൻ CBDC ക്ക് കഴിയും.

ക്രിപ്‌റ്റോകറൻസികൾ സ്വകാര്യ പണമാണെങ്കിൽ CBDC സർക്കാർ പിന്തുണയുള്ള പണമാണ്, ഡിജിറ്റൽ രൂപത്തിൽ ഒരു സെൻട്രൽ ബാങ്ക് നൽകുന്ന നിയമപരമായ ടെൻഡറാണ്. അസ്ഥിരമായ ക്രിപ്‌റ്റോ ആസ്തികളുമായി താരതമ്യം ചെയ്യുമ്പോൾ എളുപ്പവും സുരക്ഷിതവും വേഗത്തിലുള്ളതുമായ പേയ്‌മെന്റുകൾ സാധ്യമാകും. ഇടപാടുകൾ ട്രാക്ക് ചെയ്യാനും CBDC ഉപയോക്താക്കളുടെ സ്വകാര്യത സംരക്ഷിക്കാനും ബ്ലോക്ക്‌ചെയിൻ സാങ്കേതികവിദ്യ ആർബിഐയെ സഹായിക്കും. ക്രിപ്‌റ്റോകറൻസികളുടെ വ്യാപകമായ ജനപ്രീതിയോടെ മറ്റു പല രാജ്യങ്ങളും ഡിജിറ്റൽ കറൻസി പൈലറ്റ് ചെയ്തതിന് ശേഷമാണ് സെൻട്രൽ ബാങ്ക് ഡിജിറ്റൽ കറൻസി (CBDC) വരുന്നത്. ഇന്റർനാഷണൽ മോണിറ്ററി ഫണ്ടിന്റെ (IMF) കണക്കനുസരിച്ച്, ഏകദേശം 100 ഓളം രാജ്യങ്ങൾ CBDC-കൾ പല തലത്തിലായി അവതരിപ്പിച്ചിട്ടുണ്ട്.

The central bank digital currency (CBDC) is about to be launched this financial year in FY23.CBDC will give a big boost to the digital economy.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version