സ്റ്റാർബക്സ് ലൈസൻസുള്ള സ്റ്റോറുകളിലുടനീളം സ്റ്റാർബക്സ് കണക്റ്റ് പ്രോഗ്രാം വിപുലീകരിക്കാൻ സ്റ്റാർബക്സ്. വിമാനത്താവളങ്ങളിലെയും, പലചരക്ക് കടകളിലെയും ലൊക്കേഷനുകൾക്ക് സ്റ്റാർബക്സ് റിവാർഡുകളും മൊബൈൽ ഓർഡറിംഗും ലഭിക്കും. ലോയൽ സ്റ്റാർബക്സ് ഉപഭോക്താക്കൾക്ക് ക്രോജർ, എയർപോർട്ടുകൾ, മറ്റ് റീട്ടെയിലർമാർ എന്നിവിടങ്ങളിൽ ലൈസൻസുള്ള സ്റ്റോറുകൾ സന്ദർശിക്കുമ്പോൾ സ്റ്റാൻഡലോൺ സ്റ്റാർബക്കിന്റെ എല്ലാ ആനുകൂല്യങ്ങളും ലഭിക്കും. സെപ്റ്റംബർ 13-ന് സിയാറ്റിലിൽ നടന്ന സ്റ്റാർബക്സ് ഇൻവെസ്റ്റർ ദിനത്തിലാണ് പ്രഖ്യാപനം. 2022 ഓഗസ്റ്റ് വരെയുള്ള കണക്കനുസരിച്ച്, സ്റ്റാർബക്സിന് 7,000 ലൈസൻസ്ഡ് സ്റ്റോറുകൾ ഉണ്ട്. ഇത് മൊത്തം സ്റ്റോറുകളുടെ മൂന്നിലൊന്ന് വരും. അതിൽ 1,400 എണ്ണത്തിൽ ഇതിനകം തന്നെ സ്റ്റാർബക്സ് കണക്ട് സംവിധാനമുണ്ട്.
ഫാസ്റ്റ് ഫുഡ് ബിസിനസ്സിലെ ഏറ്റവും വിജയകരമായ റിവാർഡ് അംഗത്വങ്ങ ളിലൊന്നാണ് സ്റ്റാർബക്സ്. യുഎസിലെ മുതിർന്ന പൗരന്മാരെടുത്താൽ, 10 പേരിൽ ഒരാൾ സ്റ്റാർബക്സ് റിവാർഡ് അംഗമാണെന്ന് കമ്പനി അവകാശ പ്പെടുന്നു. മൊബൈൽ ഓർഡറിംഗും സ്റ്റാർബക്സിന്റെ വലിയ ബിസിനസ്സാണ്. ഇത് എല്ലാ ഓർഡറുകളുടെയും നാലിലൊന്ന് വരും. സ്റ്റാർബക്സ് കണക്ട് പ്രാബല്യത്തിൽ വരുന്നതോടെ, പലചരക്ക് കടകളിലും എയർപോർട്ട് ലൊക്കേഷനുകളിലും ഈ സേവനം ലഭ്യമാകും. ക്രോഗർ ഷോപ്പർമാർക്ക് പാനീയങ്ങളും, ലഘുഭക്ഷണങ്ങളും വിൽക്കാൻ സ്റ്റാർബക്സ് ബ്രാൻഡ് നാമത്തിന് ക്രോഗർ ലൈസൻസ് നൽകുന്നു. മിക്ക Kroger Starbucks ലൊക്കേഷനുകളും രാവിലെ 6 മുതൽ രാത്രി 8 വരെ തുറന്നിരിക്കും.സ്റ്റാർബക്സ് റിവാർഡുകൾ ഉള്ളവർക്ക് ക്രോഗറിൽ ഷോപ്പിംഗ് നടത്തുമ്പോൾ തിരഞ്ഞെടുത്ത പാനീയങ്ങളിൽ സൗജന്യ റീഫിൽ ലഭിക്കും. കൂടാതെ, ക്രോഗർ സ്റ്റാർബക്സ് ഓർഡറിന് പണമടയ്ക്കാൻ Starbucks ഗിഫ്റ്റ് കാർഡുകൾ ഉപയോഗിക്കാം.
Good news for Starbucks lovers! The brand is all set to create a similar experience across stores through its programme called ‘Starbucks Connect.’ Currently, the company offers ‘inconsistent experience’ across locations. As part of the new initiative, you will get all perks of standalone Starbucks outlets when you visit licensed stores in airports, Kroger, and other retailers.