ആരോഗ്യ പരിപാലന ദാതാവായ Aster DM ഹെൽത് കെയറിന്റെ ഫാർമസി ഡിവിഷൻ, ബംഗ്ലാദേശിൽ പ്രവർത്തനം തുടങ്ങുന്നു. UAE കേന്ദ്രീകരിച്ചുള്ള Aster Pharmacy ചെയിനിന്റെ സഹായത്തോടെയാണ് കമ്പനി ബംഗ്ലാദേശ് വിപണിയിലെത്തുന്നത്. ഹെൽത്ത്കെയർ, മെഡിക്കൽ മാനേജ്മന്റ് കമ്പനിയായ GD Assist ലിമിറ്റഡിന്റെ പങ്കാളിത്തത്തോടെ മൂന്നു വർഷത്തിനുള്ളിൽ 25 ഫാർമസി സ്റ്റോറുകൾ ബംഗ്ലാദേശിൽ തുറക്കുമെന്ന് ആസ്റ്റർ ഡിഎം ഡെപ്യൂട്ടി മാനേജിങ് ഡയറക്ടർ അലിഷാ മൂപ്പൻ പറഞ്ഞു. ന്യൂട്രിഷൻ, ശിശു പരിപാലനം, സ്കിൻ കെയർ, ഹോം ഹെൽത്കെയർ തുടങ്ങിയ വിഭാഗങ്ങളിലെ ഉത്പന്നങ്ങളും ഫാർമസ്യൂട്ടിക്കലുകളുമാണ് ആസ്റ്റർ ഫാർമസി സജ്ജീകരിക്കുന്നത്. സമീപകാല സാമ്പത്തിക വർഷത്തിൽ, എട്ടു മില്ല്യൺ ആളുകൾ ഫാർമസി സന്ദർശിച്ചിട്ടുണ്ട് എന്നാണ് ആസ്റ്റർ പറയുന്നത്. GD അസിസ്റ്റുമായുള്ള നീണ്ടകാല എഗ്രിമെന്റിലൂടെ UAE, India, Oman, Qatar, Bahrain, Jordan തുടങ്ങിയ രാജ്യങ്ങളിലേക്ക് ഫാർമസ്യൂട്ടിക്കലായതും അല്ലാത്തതുമായ ഉപഭോക്തൃ അനുഭവം ഉണ്ടാക്കാനാണ് Aster ഫാർമസിയുടെ ലക്ഷ്യം. നിലവിൽ Aster DM Healthcare നു ഇന്ത്യ, ഗൾഫ്, ജോർദാൻ എന്നിവിടങ്ങളിൽ 446 ഫാർമസികളുണ്ട്.
Aster DM Healthcare, an integrated healthcare provider, has entered the Bangladeshi market with a variety of items in the nutrition, baby care, skincare, and home healthcare areas as well as pharmaceuticals.