ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ സമ്പന്നൻ എന്ന പദവി അലങ്കരിച്ച് Kaivalya Vohra 19 വയസ്സുള്ള സ്റ്റാൻഫോർഡ് യൂണിവേഴ്സിറ്റി എഞ്ചിനിയറിംഗ് ഡ്രോപ്പ്ഔട്ടായ സംരംഭകന്റെ വ്യക്തിഗത ആസ്തി, 1000 കോടിയാണ്. നഗരങ്ങളിൽ മിനിറ്റുകൾക്കുള്ളിൽ പലചരക്കുകൾ എത്തിച്ചുനൽകുന്ന സ്റ്റാർട്ടപ്പായ Zepto യുടെ സ്ഥാപകനാണ് ബംഗലുരുകാരനായ കൈവല്യ. 2020 ൽ സ്ഥാപിച്ച Zepto യുടെ Chief Technology ഓഫീസറാണ് ഈ ചെറുപ്പക്കാരൻ. IIFL Wealth Hurun India Rich List 2022 പ്രകാരം, കൈവല്യ ധനികരുടെ പട്ടികയിൽ 1036ാം സ്ഥാനത്താണ്. Zepto സഹസ്ഥാപകനായ 20കാരൻ Aadit Palichaയും പട്ടികയിൽ ഇടം നേടിയിട്ടുണ്ട്. 1,200 കോടി വ്യക്തിഗത ആസ്തിയുള്ള Aadit Palicha, പട്ടികയിൽ 950 ആം സ്ഥാനത്താണ്. 2020 ൽ YC Continuity ഫണ്ട്, Zepto യിൽ 200 മില്ല്യൺ ഡോളറിന്റെ നിർണ്ണായകമായ നിക്ഷേപം നടത്തിയിരുന്നു.