യുഎസ് കേന്ദ്രീകരിച്ചുള്ള ടെക്നോളജി സ്റ്റാർട്ടപ്പായ DEEC-Tec ന് കൗതുകകരമായ പേറ്റൻസി. മറൈൻ renewable എനർജിയിലേ പ്രയോജനകരമായ കണ്ടുപിടുത്തങ്ങൾക്കാണ് ആദ്യ പേറ്റന്റ്. പുഴയിലേയും സമുദ്രത്തിലേയും തിരകൾ, ഒഴുക്ക്, വേലിയിറക്കങ്ങൾ തുടങ്ങിയവയിൽ നിന്നുമുള്ള ക്ലീൻ എനർജിയിൽ നിന്നും നിത്യോപയോഗമുള്ള എനർജി ഉണ്ടാക്കുകയാണ് ഈ സ്റ്റാർട്ടപ്പ്. അമേരിക്കയിലെ നാഷണൽ റിന്യൂവബിൾ എനർജി ലബോറട്ടറി (NREL) പ്രസ്ഥാനത്തിന്റെ പ്രഖ്യാപനപ്രകാരം DEEC-Tec പുരോഗമിക്കുകയാണ്. സമുദ്രത്തിന്റെ വേവ് എനർജി ലഭിക്കുന്നതിനായി DEEC-Tec വേവ് എനർജി കൺവെർട്ടറുകൾ ബലൂൺപോലെ വികസിക്കുകയും ചുരുങ്ങുകയും, പാമ്പിനെ പോലെ വളഞ്ഞു പുളയുകയും ചുരുളുകയും ചെയ്യും. ചുരുക്കി പറഞ്ഞാൽ, ചലനം സൃഷ്ടിക്കുന്ന എന്തും കൈനറ്റിക് എനർജി ഉൽപ്പാദിപ്പിക്കുകയും അതിനെ ഉപയോഗമുള്ള എനർജി ആക്കി മാറ്റാനും സാധിക്കും. ഡെക് ടെക്കിന്റെ ഫ്ലെക്സിബിളായ ആകൃതി, ചിലവ് ലാഭിക്കുന്ന രീതിയിൽ വേവ് എനർജിയെ പരമാവധി പ്രയോജനപ്പെടുത്താൻ സഹായിക്കും.
A small-scale technology startup in the US was awarded a highly intriguing patent for distributed embedded energy converter technologies (DEEC-Tec), which allows for the conversion of clean energy produced by river and ocean waves, currents, and tides into usable energy for daily use.