സ്വീഡിഷ് കാർ നിർമ്മാതാക്കളായ Volvo അതിന്റെ യൂസ്ഡ്-കാർ ബിസിനസ്സ് ഇന്ത്യയിൽ വിപുലമാക്കാൻ പദ്ധതിയിടുന്നു. ആഗോള വിപണിയിൽ വോൾവോയ്ക്ക് നേരത്തെ ഉണ്ടായിരുന്ന സെക്കന്റ് ഹാൻഡ് വണ്ടികളുടെ വില്പന അടുത്ത കാലത്താണ് ഇന്ത്യയിൽ ലോഞ്ച് ചെയ്തത്. ആഗോളതലത്തിൽ ‘Selekt ന് കീഴിലാണ് വോൾവോയുടെ പ്രീ-ഓൺഡ് കാർ ബിസിനസ്സ്.  ഇന്ത്യയിൽ രണ്ടു ഡീലർഷിപ്പുമായി Selekt പ്രവർത്തനം തുടങ്ങിയിട്ടുണ്ട്.  2024 ഓടെ കമ്പനിയുടെ മൊത്തം വില്പനയുടെ മൂന്നിലൊന്ന് ഭാഗം ഈ സെഗ്‌മെന്റിൽ നിന്ന് വരുമെന്ന് പ്രതീക്ഷിക്കുന്നു.XC40, XC60, XC90 തുടങ്ങിയ SUVകളും സെഡാൻ മോഡൽ S90ഉം  വോൾവോയുടെ യൂസ്ഡ് കാർ ഓഫറിലുൾപ്പെടും.

ഉപഭോക്താക്കൾക്ക് ഗുണനിലവാരം, ഉറപ്പ്, വാറന്റി,  ശരിയായ പരിശോധന എന്നിവ ഉപയോഗിച്ച കാർ വാങ്ങുമ്പോൾ നിർമ്മാതാക്കളിൽ നിന്ന് ആവശ്യമാണ്. ഇത് ഉറപ്പുവരുത്താനാണ് വോൾവോ ഇന്ത്യയുടെ ശ്രമമെന്ന് വോൾവോ ഇന്ത്യ എം.ഡി ജ്യോതി മൽഹോത്ര പറഞ്ഞു. 2021-ൽ, വോൾവോ കാർ ഇന്ത്യയുടെ മൊത്തം വിൽപ്പന 1,724 യൂണിറ്റായിരുന്നു, ഇത് ഒരു വർഷം മുമ്പ് വിറ്റതിനെക്കാൾ 27 ശതമാനം കൂടുതലാണ്.
ഇതിനിടയിൽ, 2030-ഓടെ ഘട്ടംഘട്ടമായി ഓൾ-ഇലക്‌ട്രിക് ആകാൻ കമ്പനി പദ്ധതിയിട്ടിട്ടുണ്ട്. കൂടാതെ പ്രാദേശികമായി അസംബിൾ ചെയ്ത ഇലക്ട്രിക് എസ്‌യുവിയായ XC40 റീചാർജ് ഈ വർഷം ജൂലൈയിൽ പുറത്തിറക്കി. അടുത്ത വർഷം പകുതിയോടെ മറ്റൊരു EV പുറത്തിറക്കാൻ പദ്ധതിയിടുകയും ചെയ്യുന്നു.

രാജ്യത്തെ പ്രീ-ഓൺഡ് കാർ വിപണി 2027 സാമ്പത്തിക വർഷം വരെ 19.5 ശതമാനം വാർഷിക വളർച്ച നേടുമെന്നും 8 ദശലക്ഷം യൂണിറ്റുകൾ വരെ എത്തുമെന്നും പ്രതീക്ഷിക്കുന്നു. ഈ കലണ്ടർ വർഷത്തിന്റെ ആദ്യ പകുതിയിൽ യൂസ്ഡ്-കാറുകളുടെ പ്രീമിയം സെഗ്‌മെന്റ്, ഡിമാൻഡിലും വിതരണത്തിലും ഉയർച്ച രേഖപ്പെടുത്തിയിരുന്നു.

Volvo is planning to expand its certified used-car business pan-India by early 2024, expecting as much as one-third of its volumes to come from this segment.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version