മത്സ്യലേലവും ഡിജിറ്റലായി, രണ്ട് ഇ-ട്രേഡിംഗ് പ്ലാറ്റ്ഫോമുകളുമായി FERI

ഫിഷറീസ് വിതരണ ശൃംഖലയുടെ ‍ഡിജിറ്റൽവൽക്കരണം ലക്ഷ്യമിട്ട് രണ്ട് ഇ-ട്രേഡിംഗ് പ്ലാറ്റ്ഫോമുകളുമായി ഫൗണ്ടേഷൻ ഫോർ എൻവയോൺമെന്റൽ റിസർച്ച് ആന്റ് ഇന്നൊവേഷൻ (FERI). സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെക്നോളജിയ്ക്ക് കീഴിൽ പ്രവർത്തിക്കുന്ന സ്ഥാപനമാണ് FERI. പരമ്പരാഗത രീതിയിലുള്ള വിതരണ ശൃംഖലയും, മത്സ്യ ലേലവും പരിഷ്ക്കരിക്കുന്നതിന്റെ ഭാഗമായാണ് പുതിയ നീക്കം. പ്രാദേശിക മീൻ കടകളുടെ സംയോജനം, മത്സ്യ ലേലത്തിനായുള്ള ഓൺലൈൻ സംവിധാനം എന്നിവയാണ് FERI വികസിപ്പിച്ചിരിക്കുന്ന പ്ലാറ്റ്ഫോമുകൾ.

മത്സ്യബന്ധന വിതരണ ശൃംഖലയിൽ കൂടുതൽ വിൽപ്പനാ സ്വാതന്ത്ര്യം കൊണ്ടുവരാനും, ഗുണനിലവാര പരിശോധന സുഗമമാക്കാനും സംവിധാനം സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നു. onlinefishtrade.com എന്നാണ് മത്സ്യലേലത്തിനായി വികസിപ്പിച്ച ഓൺലൈൻ പ്ലാറ്റ്ഫോമിന് പേരിട്ടിരിക്കുന്നത്. മത്സ്യ കർഷകർ, മത്സ്യത്തൊഴിലാളികൾ, ബോട്ടുടമകൾ, ലേലക്കാർ, മൊത്തക്കച്ചവടക്കാർ തുടങ്ങിയവർക്കെല്ലാം ഓൺലൈൻ ലേല പ്ലാറ്റ്‌ഫോമിന്റെ ഓഹരി ഉടമകളാകാൻ അവസരമുണ്ട്.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version