രാജ്യത്ത് ഇനി 5G സേവനങ്ങളും. 5G ടെലികോം സേവനങ്ങളുടെ ഔപചാരിക ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്രമോദി നിർവഹിച്ചു. ലോകത്തെ സാങ്കേതിക വിപ്ലവത്തിൽ ഇന്ത്യ ഒരു പ്രധാന പങ്ക് വഹിക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. 5ജി സാങ്കേതികവിദ്യ ടെലികോം മേഖലയിൽ വിപ്ലവം സൃഷ്ടിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യൻ മൊബൈൽ കോൺഗ്രസിന്റെ ഉദ്ഘാടന വേദിയിലാണ് പ്രധാനമന്ത്രി 5G സേവനങ്ങൾ രാജ്യത്തിന് സമർപ്പിച്ചത്.മൊബൈൽ ഫോണുകളിൽ അൾട്രാ ഹൈസ്പീഡ് ഇന്റർനെറ്റ് നൽകുമെന്ന് വാഗ്ദാനം ചെയ്യുന്നതാണ് 5G സേവനങ്ങൾ. തുടക്കത്തിൽ തിരഞ്ഞെടുത്ത നഗരങ്ങളിൽ ലഭ്യമാകും. അടുത്ത രണ്ട് വർഷത്തിനുള്ളിൽ ഈ സേവനങ്ങൾ ക്രമേണ രാജ്യം മുഴുവൻ വ്യാപിപ്പിക്കും.
ഈ സുപ്രധാന അവസരത്തെ രാജ്യത്തിന്റെ ചരിത്ര ദിനമാണെന്ന് പ്രധാനമന്ത്രി വിശേഷിപ്പിച്ചു. സർക്കാർ നാല് കാര്യങ്ങളിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു. “ആദ്യം, ഉപകരണത്തിന്റെ വില. രണ്ടാമതായി, ഡിജിറ്റൽ കണക്റ്റിവിറ്റി. മൂന്നാമതായി, ഡാറ്റയുടെ വില. നാലാമത്തേതും ഏറ്റവും പ്രധാനപ്പെട്ടതും, ‘ഡിജിറ്റൽ ഫസ്റ്റ്’ എന്ന ആശയമാണ്,” മോദി പറഞ്ഞു. “എല്ലാവർക്കും ഇന്റർനെറ്റ്” എന്ന ലക്ഷ്യത്തിനാണ് സർക്കാർ പ്രവർത്തിക്കുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു. ഡിജിറ്റൽ ഇന്ത്യ, ആത്മനിർഭർ ഭാരത് തുടങ്ങിയ സംരംഭങ്ങളുടെ ഫലമാണ് ഈ നേട്ടമെന്ന് മോദി കൂട്ടിച്ചേർത്തു. 2G, 3G, 4G എന്നിവയുടെ സമയത്ത്, സാങ്കേതികവിദ്യയ്ക്കായി ഇന്ത്യ മറ്റ് രാജ്യങ്ങളെ ആശ്രയിച്ചിരുന്നു. എന്നാൽ 5Gയിലൂടെ ഇന്ത്യ പുതിയ ചരിത്രം സൃഷ്ടിച്ചിരിക്കുകയാണ്. 5Gയിലൂടെ ഇന്ത്യ ആദ്യമായി ടെലികോം സാങ്കേതികവിദ്യയിൽ ആഗോള നിലവാരം സ്ഥാപിക്കുകയാണ്, പ്രധാനമന്ത്രി പറഞ്ഞു.
2023 ഡിസംബർ അവസാനത്തോടെ ജിയോ രാജ്യം മുഴുവനും 5G എത്തിക്കുമെന്ന് മുകേഷ് അംബാനി പറഞ്ഞു. ഡൽഹിയും വാരാണസിയും ഉൾപ്പെടെ എട്ട് നഗരങ്ങളിൽ ഭാരതി എയർടെൽ ഇന്ന് 5ജി സേവനങ്ങൾ ആരംഭിക്കുമെന്ന് ഭാരതി എന്റർപ്രൈസസ് ചെയർമാൻ സുനിൽ മിത്തൽ പറഞ്ഞു.
Prime Minister Narendra Modi launched the 5G services in India. Prime Minister launched 5G services in select cities at the India Mobile Congress (IMC) 2022 conference. “5G marks the dawn of a new era and presents a sea of opportunities,” he said.