കാലമെത്ര കഴിഞ്ഞാലും കാഴ്ചയുടെ വശ്യത ഒട്ടും ചോരാത്ത കേരളത്തിന്റെ അഭിമാനമായ ടൂറിസം ഡെസ്റ്റിനേഷനുകളിലൊന്നാണ് തേക്കടി. ലോകമാകെയുള്ള വിനോദ സഞ്ചാരികളെ തേക്കടി ആകർഷിക്കുന്നത്, അനുപമമായ കാലാവസ്ഥയും വശ്യമായ പ്രകൃതിയും വന്യമായ കാടുകളുമാണ്. പെരിയാർ വന്യജീവി സങ്കേതവും ലക്ഷ്വറി റിസോർട്ടുകളുമാണ് തേക്കടിയിലേക്ക് ടൂറിസ്റ്റുകളെ മോഹിപ്പിക്കുന്നത്. ഇതിലേറ്റവും വലിയ ഹൈലൈറ്റ് വനാന്തരത്തിലൂടെ കാൽനടയായി കിലോമീറ്ററുകൾ ഉള്ളിലേക്ക് പോകാനും വഴിനീളെ കാട്ടുപോത്ത്, മാൻ ഉൾപ്പെടെയുള്ള മൃഗങ്ങളെ കാണാനുള്ള അവസരമാണ്. അൽപം കൂടി സാഹസികത ഇഷ്ടപ്പെടുന്ന ആളാണെങ്കിൽ ബോഡർ ഹാക്കിംഗ് നടത്താം. കൊടും കാടിനുള്ളിൽ ഒറ്റയടി പാതയിലൂടെ ഒരുദിവസം മുഴുവൻ ഉൾവനത്തിലേക്ക് പോകുന്ന ട്രെക്കിംഗാണിത്.
ഗ്രീൻവാക്ക്, നേച്ചർ വാക്ക് എന്നിങ്ങനെ രണ്ട് ഷോർട്ട് ട്രെക്കിംഗ് പ്രോഗ്രാമുകളുണ്ട്. കാലത്ത് 7 മണിക്കാണ് ആദ്യട്രിപ്പ് തുടങ്ങുന്നത്. പിന്നെ 11 മണി, ഉച്ചകഴിഞ്ഞ് 2 മണി എന്നിങ്ങനെ ഒരു ദിവസം മൂന്ന് സ്ലോട്ടുകളായിട്ട് ട്രിപ്പ് പോകുന്നുണ്ട്. ഇത് ഷോർട്ട് ട്രെക്കിംഗ് ആണ്. അതുകഴിഞ്ഞ് Bamboo rafting ഉണ്ട്. രാത്രിയിൽ Periyar Tiger Trail എന്ന പ്രോഗ്രാമും ഉണ്ട്. അത് ഒരു രാത്രിയിലേക്കൊ രണ്ടു രാത്രികളിലോ ഒക്കെ ബുക്ക് ചെയ്യാവുന്നതാണ്. ഇതല്ലാതെ പിന്നീടുളളത് Edapalayalam watch tower ആണ് ഇതും ഒരു രാത്രിയിലേക്ക് ബുക്ക് ചെയ്യാവുന്നതാണ്. രണ്ടുപേരെയാണ് ഈ പ്രോഗ്രാമിൽ ഉൾക്കൊളളിക്കുന്നത്. അതേസമയം ടൈഗർ ട്രയിലിൽ ആറ് പേർക്ക് പങ്കെടുക്കാൻ പറ്റും.
അഞ്ചോ ആറോ പേരടങ്ങുന്ന സംഘത്തെയാണ് കാടിനുള്ളിലേക്ക് പോകാൻ അനുവദിക്കുക. നിറതോക്കുമായി ഫോറസ്റ്റ് ഗാർഡുമാർ കൂടെയുണ്ടാകും. ഭക്ഷണം ഒരു ബാഗിലാക്കി തേക്കടിയിലെ ഫോറസ്റ്റ് ഓഫീസിൽ നിന്ന് നൽകും. വഴിയിൽ പെരിയാർ നദിയിലൂടെ മുളകൊണ്ടുണ്ടാക്കിയ ചങ്ങാടത്തിൽ ഒഴുകി നടക്കാം. പറ്റിയാൽ, ആനയും മാനും മറ്റ് മൃഗങ്ങളും നദിക്കരിയൽ വിശ്രമിക്കുന്നത് കാണാം. രാത്രിയിൽ കാട്ടിനുള്ളിൽ താമസിക്കാം. കാടിനുള്ളിൽ രാത്രിയിൽ കറങ്ങാൻ ജംഗിൾ റാഫ്റ്റിംഗും ഉണ്ട്.
വളരെ ലക്ഷ്വൂറിയസായ സ്റ്റേ ഫെസിലിറ്റിയും തേക്കടിയെ ഒരു മികച്ച അനുഭവമാക്കും. ലോകമാകമാനം ആക്റ്റിവിറ്റികളുള്ള യുണീഖ് ഡെസ്റ്റിനേഷനുകൾ തേടുന്നവരെ തേക്കടി മോഹിപ്പിക്കുന്നത് ഇങ്ങനെയാണ്.