സ്ത്രീകൾ നേതൃത്വം നൽകുന്ന സംരംഭങ്ങൾക്കായുള്ള ഗൂഗിൾ ഇന്ത്യ ആക്സിലറേറ്റർ പ്രോഗ്രാമിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത് 20 സ്റ്റാർട്ടപ്പുകൾ. ജൂണിലാണ് Google for Startups Accelerator Programme – India Women Founders programme പ്രഖ്യാപിച്ചത്. ഏകദേശം 400 അപേക്ഷകരിൽ നിന്നുമാണ് 20 സ്റ്റാർട്ടപ്പുകളെ തിരഞ്ഞെടുത്തത്. സമൂഹത്തിലെ ലിംഗപരമായ വേർതിരിവും പങ്കാളിത്തത്തിന്റെ കുറവും മൂലം സ്ത്രീകൾക്ക് പരമ്പരാഗതമായി എത്തിപ്പെടാൻ വൈഷമ്യമുളള മേഖലകളിൽ ഊന്നൽ നൽകികൊണ്ടാണ് ഈ പ്രോഗ്രാം രൂപകല്പന ചെയ്തിരിക്കുന്നത്. നെറ്റ് വർക്കിംഗ്, മെന്റർഷിപ്പ്, നിയമന പ്രശ്നങ്ങൾ, മൂലധനസമാഹരണം തുടങ്ങി വിവിധ മേഖലകളിൽ സഹായം നൽകാൻ പ്രോഗ്രാം ലക്ഷ്യമിടുന്നു. AI/ML, Cloud, UX, Android, Web, Product Strategy, Growth തുടങ്ങി, സംരംഭകർക്ക് ബിസിനസിന്റെ ടെക്നിക്കൽ തലത്തിൽ വളരാൻ കഴിയുന്ന വിഷയങ്ങളുടെ വർക്ഷോപ്പാണ് പരിപാടിയുടെ കരിക്കുലത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. Aspire for Her, Brown Living , Elda Health, FitBots, Jumping Minds, Pick My Work, Rang De തുടങ്ങിയവ തിരഞ്ഞെടുക്കപ്പെട്ട സ്റ്റാർട്ടപ്പുകളിൽ ഉൾപ്പെടുന്നു.
The 20 firms that have been chosen for Google India’s accelerator programme for women-led entrepreneurs have been named.