കടലിനടിയിൽ കൂടി ട്രയിൻ ഗതാഗതത്തിനുള്ള തുരങ്കം മുംബൈയിൽ വരുന്നു. തുരങ്ക നിർമ്മാണം അടുത്ത വർഷം ആരംഭിക്കും. നാഷണൽ ഹൈസ്പീഡ് റെയിൽവേ കോർപ്പറേഷൻ ലിമിറ്റഡ്, ടണൽ നിർമ്മിക്കാനുള്ള കരാറുകൾ ക്ഷണിച്ചു.മുംബൈ-അഹമ്മദാബാദ് ഹൈ സ്പീഡ് റെയിൽ കോറിഡോറിനു വേണ്ടിയാണ് കടലിനടിയിൽ തുരങ്കം ഉണ്ടാക്കുന്നത്. 21 കിലോമീറ്റർ നീളമുള്ള തുരങ്കത്തിന്റെ ഏഴു കിലോമീറ്റർ കടലിനടിയിലായിരിക്കും. ഇരട്ട ട്രാക്കുകൾ ഉൾക്കൊള്ളുന്ന സിംഗിൾ-ട്യൂബ് ടണലായിരിക്കും ഇത്. ടണൽ ബോറിംഗ് മെഷീനും പുതിയ ഓസ്ട്രിയൻ ടണലിംഗ് രീതിയും നിർമ്മാണത്തിനായി ഉപയോഗിക്കും. തുരങ്കം, താനെ ജില്ലയിലെ ബാന്ദ്ര-കുർള കോംപ്ലക്സിനെയും ശിൽഫാത്തയെയും ബന്ധിപ്പിക്കും. ഭൂനിരപ്പിൽ നിന്ന് 25 മുതൽ 65 മീറ്റർ വരെ ആഴത്തിലായിരിക്കും തുരങ്കം നിർമ്മിക്കുന്നത്. ശിൽഫാത്തയ്ക്കടുത്തുള്ള പാർസിക് ഹില്ലിന് 114 മീറ്റർ താഴെയാണ് ഏറ്റവും ആഴമേറിയ നിർമാണം.
India’s first undersea tunnel will run between Mumbai and Ahmedabad.