അടുത്ത ഘട്ട വന്ദേ ഭാരത് ട്രെയിനുകളുടെ ആദ്യ കോച്ച് 16 മാസത്തിനുള്ളിൽ പുറത്തിറങ്ങുമെന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. മണിക്കൂറിൽ 200 കിലോമീറ്ററായിരിക്കും ഈ ട്രെയിനുകളുടെ പരമാവധി വേഗത. നിലവിൽ വന്ദേഭാരത് ട്രെയിനുകളുടെ പരമാവധി വേഗത 180 കിലോമീറ്ററാണ്. മഹാരാഷ്ട്രയിലെ ലാത്തൂരിലുള്ള മറാത്ത്‌വാഡ റെയിൽ കോച്ച് ഫാക്ടറി കേന്ദ്രീകരിച്ച്, വരും വർഷങ്ങളിൽ വന്ദേ ഭാരത് ട്രെയിനുകളുടെ 1,600 കോച്ചുകൾ നിർമ്മിക്കും. ഓരോന്നിനും 8 കോടി മുതൽ 9 കോടി വരെ ചിലവ് വരുമെന്നും റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് വ്യക്തമാക്കി. 400 മുതൽ 500 കിലോമീറ്റർ വരെ ചുറ്റളവിൽ പ്രവർത്തിക്കുന്ന കമ്പനികൾക്ക് പദ്ധതി അവസരമൊരുക്കും. റെയിൽവേ ട്രാക്കുകളുടെ വേഗത പ്രതിദിനം 20 കിലോമീറ്ററായി ഉയർത്താനും സർക്കാർ പദ്ധതിയിടുന്നുണ്ട്.
The first coach of next-generation Vande Bharat trains will be out within 16 months. The maximum speed of these trains will be 200 kmph. Currently, the maximum speed is 180 kmph.