ബാംഗ്ലൂരിൽ പുതിയ എഞ്ചിനീയറിംഗ് സെന്റർ നിർമ്മാണത്തിന് 984 കോടി രൂപ നിക്ഷേപിക്കാൻ പദ്ധതിയിടുന്നതായി കനേഡിയൻ ഓട്ടോ പാർട്ട്സ് നിർമ്മാണ കമ്പനിയായ മാഗ്ന ഇന്റർനാഷണൽ അറിയിച്ചു. ബ്രിഗേഡ് ടെക് ഗാർഡനിൽ നിർമ്മിക്കുന്ന 2,40,000 സ്‌ക്വയർ ഫീറ്റ് വിസ്‌തീർണമുള്ള സെന്റർ അടുത്ത വർഷം ആദ്യ ക്വാർട്ടറിൽ തുറക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. വാഹനങ്ങളുടെ വൈദ്യുതീകരണത്തിലും ഇലക്ട്രോണിക്സ് -സോഫ്റ്റ് വെയർ ഡെവലപ്മെന്റിലുമായിരിക്കും പുതിയ സെന്റർ ശ്രദ്ധ നൽകുക. സിസ്റ്റം ഡെവലപ്മെന്റ്, സിമുലേഷൻ, ടെസ്റ്റിംഗ് ആൻഡ് വെഹിക്കിൾ ഇന്റഗ്രേഷൻ തുടങ്ങിയ വിവിധ മേഖലകളിൽ പ്രഗത്ഭരായ ആയിരത്തിൽ പരം എഞ്ചിനീയർമാരെയും ടെക്നിക്കൽ വിദഗ്ധരെയും അടുത്ത വർഷം അവസാനത്തോടെ ജോലിയിലെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ബംഗളുരു കേന്ദ്രമായ ബൈക്ക് ഷെയറിങ് പ്ലാറ്റ്‌ഫോം Yulu-വിൽ 77 മില്യൺ ഡോളർ നിക്ഷേപിച്ച് ബാറ്ററി സ്വാപ്പിംഗ് കേന്ദ്രം സ്ഥാപിക്കുമെന്ന് കഴിഞ്ഞ ആഴ്ച മാഗ്ന പ്രഖ്യാപിച്ചിരുന്നു. പുതിയ എഞ്ചിനീയറിംഗ് സെന്റർ വഴി, വാഹനങ്ങളുടെ സിസ്റ്റം ഡവെലപ്മെന്റും IP നിർമ്മാണവും കൂടുതൽ ശക്തിപ്പെടുത്താൻ കഴിയുമെന്ന് മേഘ്‌നയുടെ വൈസ് പ്രസിഡന്റും ചീഫ് ടെക്നോളജി ഓഫീസറുമായ Anton Mayer പറഞ്ഞു.

Magna International intends to invest more than $120 million (more than INR 980 crore) to build a new engineering facility in Bengaluru’s Brigade Tech Garden.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version