ദുബായ് വേൾഡ് ട്രേഡ് സെന്ററിൽ തുടങ്ങിയ GITEX 2022 ന്റെ 42-ാമത് പതിപ്പിൽ സ്മാർട്ട് സംരംഭങ്ങൾ, ആപ്ലിക്കേഷനുകൾ, സ്റ്റേഷനുകൾ എന്നിവ അവതരിപ്പിച്ച് ദുബായിലെ റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി. GITEX ഇവന്റിൽ ഷെവർലെ ബോൾട്ട് പ്ലാറ്റ്‌ഫോമിൽ നിർമ്മിച്ച ഓൾ-ഇലക്‌ട്രിക് സെൽഫ് ഡ്രൈവിംഗ് ക്രൂയിസ് വാഹനം RTA ആദ്യമായി പ്രദർശിപ്പിച്ചു. പുതിയ തലമുറ ടാക്സികൾ, RTA സ്മാർട്ട് ആപ്പുകൾ, ഡിജിറ്റൽ ട്വിൻ പവർഡ് സ്‌മാർട്ട് ദുബായ് മെട്രോ സ്റ്റേഷൻ, വാഹന ഉടമസ്ഥാവകാശം കൈമാറ്റം ചെയ്യുന്നതിനുള്ള സ്മാർട്ട് സൊല്യൂഷനുകൾ എന്നിവയുൾപ്പെടെ ആർടിഎ പ്രദർശനത്തിലുണ്ട്.
2030-ഓടെ ദുബായിലെ മൊത്തം മൊബിലിറ്റിയുടെ 25% വിവിധതരത്തിലുളള സെൽഫ് ഡ്രൈവിംഗ് ഗതാഗത മാർഗ്ഗങ്ങളിലൂടെയുള്ള യാത്രകളാക്കി മാറ്റാനാണ് RTA ലക്ഷ്യമിടുന്നത്. ദുബായ് സ്മാർട്ട് സെൽഫ് ഡ്രൈവിംഗ് ട്രാൻസ്പോർട്ട് സ്ട്രാറ്റജി യാഥാർത്ഥ്യമാക്കുന്നതിനുളള ശ്രമങ്ങളിലാണ്. ക്രൂയിസ് സെൽഫ്-ഡ്രൈവിംഗ് വാഹനങ്ങൾക്കായി ജുമൈറ പ്രദേശത്തിന്റെ ഡിജിറ്റൽ മാപ്പുകൾ തയ്യാറാക്കുന്നതിന്റെ പ്രാരംഭ ഘട്ടം അടുത്തിടെ പൂർത്തിയാക്കിയിരുന്നു. 2023-ഓടെ സർവീസ് ആരംഭിക്കുന്നതിനുള്ള തയ്യാറെടുപ്പിലാണ് RTA. യുഎസിനു പുറത്ത് ക്രൂയിസ് സെൽഫ് ഡ്രൈവിംഗ് വാഹനങ്ങൾ വാണിജ്യപരമായി പ്രവർത്തിപ്പിക്കുന്ന ലോകത്തിലെ ആദ്യത്തെ നഗരമായി ഇതോടെ ദുബായ് മാറും.

The 42nd edition of GITEX 2022, which starts tomorrow, Monday, at the Dubai World Trade Center, has been announced by Dubai’s Roads and Transport Authority (RTA), and it will feature a wide range of smart projects, applications, and stations.

Share.

Her initiative ShePower is the brainchild of Nisha Krishnan, a journalist who founded channeliam.com. She Power 1.0 and 2.0 were implemented by Nisha as a result of a grant she received from the American State Department in 2020 and 2021. The project was designed to empower women entrepreneurs, startups, and women in technology. The grant was awarded to Ms. Krishnan following her participation in the Alumni Thematic International Exchange Seminar (TIES) held in Almaty, Kazakhstan. In addition to workshops, training, summits, and hackathons, the project included various programs for women in India.

Comments are closed.

Exit mobile version