
ഗുജറാത്തിലെ മൊധേരയെ രാജ്യത്തെ ആദ്യത്തെ 24×7 സൗരോർജ്ജ ഗ്രാമമായി പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ചു.
- ഗുജറാത്തിലെ മെഹ്‌സാന ജില്ലയിൽ നിന്ന് 25 കിലോമീറ്ററും, സംസ്ഥാന തലസ്ഥാനമായ ഗാന്ധിനഗറിൽ നിന്ന് 100 കിലോമീറ്ററും അകലെയാണ് മൊധേര ഗ്രാമം സ്ഥിതി ചെയ്യുന്നത്.
- തറയിൽ ഘടിപ്പിച്ച സോളാർ പവർ പ്ലാന്റുകൾ, വൈദ്യുതി ഉൽപ്പാദിപ്പിക്കുന്നതിനായി വീടുകളിൽ 1കിലോവാട്ട് ശേഷിയുള്ള 1,300-ലധികം റൂഫ്ടോപ്പ് സോളാർ സിസ്റ്റങ്ങൾ തുടങ്ങിയ സൗരോർജ്ജ സംവിധാനങ്ങൾ മൊധേരയിലുണ്ട്.
- രണ്ടു ഘട്ടങ്ങളിലായി കേന്ദ്ര-സംസ്ഥാന സർക്കാരുകൾ 80 കോടി രൂപയിലധികം ഇവയ്ക്കായി നിക്ഷേപം നടത്തിയിരുന്നു.
- പദ്ധതിക്കായി സംസ്ഥാനം 12 ഹെക്ടർ സ്ഥലമാണ് അനുവദിച്ചിരുന്നത്.
- ഇതിലൂടെ ഗ്രാമത്തിലെ ജനങ്ങൾക്ക് വൈദ്യുതി ബില്ലിൽ 60 മുതൽ 100 ശതമാനം വരെ ലാഭിക്കാമെന്നാണ് സംസ്ഥാന സർക്കാർ വാഗ്ദാനം ചെയ്യുന്നത്.