രാജ്യത്ത് സാറ്റ്ലൈറ്റ് അധിഷ്ഠിത ആശയവിനിമയ സേവനങ്ങൾ നൽകുന്നതിനുള്ള ലൈസൻസിനായി അപേക്ഷിച്ച് ഇലോൺ മസ്കിന്റെ സ്പേസ് എക്സ് ഉടമസ്ഥതയിലുള്ള സ്റ്റാർലിങ്ക്. ലൈസൻസിനായി സ്റ്റാർലിങ്ക് ടെലികമ്മ്യൂണിക്കേഷൻ വകുപ്പുമായി (DoT) ചർച്ചകൾ ആരംഭിച്ചു.
സാറ്റ്ലൈറ്റ് വഴി വോയ്സ്, ഡാറ്റ സേവനങ്ങൾ നൽകാൻ കമ്പനികളെ സഹായിക്കുന്നതാണ് GMPCS ലൈസൻസ്. 20 വർഷമാണ് ലൈസൻസ് കാലാവധി. ലൈസൻസുള്ള സേവന മേഖലകളിൽ സാറ്റ്ലൈറ്റ് കമ്മ്യൂണിക്കേഷൻ സേവനങ്ങൾ നൽകാൻ കമ്പനികളെ ഇത് അനുവദിക്കുന്നു. സാറ്റ്ലൈറ്റ് അധിഷ്ഠിത സേവനങ്ങൾക്കായി ഒരു വർഷം മുമ്പ് തന്നെ സ്റ്റാർലിങ്ക് അതിന്റെ ഇന്ത്യൻ ഉപഭോക്താക്കളിൽ നിന്ന് ബുക്കിംഗ് തുടങ്ങിയിരുന്നു, എന്നാൽ സർക്കാർ ലൈസൻസില്ലാതെയുള്ള ബുക്കിംഗുകൾ അനുവദിക്കാനാവില്ലെന്ന് സർക്കാർ നിർദ്ദേശിച്ചു.
ടെലികമ്മ്യൂണിക്കേഷൻ വകുപ്പിന്റെ ഉത്തരവ് അനുസരിച്ച്, മുൻകൂട്ടി ബുക്ക് ചെയ്ത 5,000-ത്തിലധികം ഉപഭോക്താക്കൾക്ക് കമ്പനി ബുക്കിംഗ് തുക തിരികെ നൽകിയിരുന്നു. നിലവിൽ, ഭാരതി ഗ്രൂപ്പിന്റെ പിന്തുണയുള്ള വൺവെബിനും, റിലയൻസ് ജിയോയുടെ യൂണിറ്റായ ജിയോ സാറ്റ്ലൈറ്റ് കമ്മ്യൂണിക്കേഷനും സാറ്റ്ലൈറ്റ് അധിഷ്ഠിത ഇന്റർനെറ്റ് സേവനങ്ങൾക്കായുള്ള അനുമതി സർക്കാർ നൽകിയിട്ടുണ്ട്.
Billionaire Elon Musk’s SpaceX-owned satellite internet service provider Starlink is in talks with the Department of Telecommunications (DoT) for the licence to offer satellite-based communication services in India. Reports say that Starlink will apply for this within a month. In the country, to offer satellite-based communication services, companies should get the Global Mobile Personal Communication by Satellite (GMPCS) license from the government.