ലോകമെമ്പാടും ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന വാച്ചാണ് ആപ്പിൾ വാച്ച്. നിരവധി ആരോഗ്യ സംബന്ധിയായ ഫീച്ചറുകളാണ് ആപ്പിൾ വാച്ചുകളെ വ്യത്യസ്തമാക്കുന്നത്. അടുത്തിടെ, Apple വാച്ച് സീരീസ് 8, Apple Watch SE എന്നിവ ഐഫോൺ 14 സീരീസിനൊപ്പം പുറത്തിറക്കി. മികച്ച ആരോഗ്യ സവിശേഷതകൾ നൽകുന്ന ആപ്പിൾ വാച്ച് സീരീസ് 8 ഇന്ത്യയിലും എത്തി. ഇപ്പോഴിതാ ആപ്പിൾ വാച്ച് പ്രഗ്നൻസിയും കണ്ടെത്തിയെന്ന റിപ്പോർട്ടുകളാണ് പുറത്തു വരുന്നത്. അടുത്തിടെ അമേരിക്കൻ സോഷ്യൽ നെറ്റ് വർക്കിംഗ് പ്ലാറ്റ്ഫോമായ Reddit-ൽ ആണ് 34 കാരിയായ യുവതി ഇത് സംബന്ധിച്ച് പോസ്റ്റിട്ടത്. ഗർഭധാരണത്തെക്കുറിച്ച് താനറിയുന്നതിന് മുമ്പേ തന്റെ വാച്ച് മനസിലാക്കിയെന്നായിരുന്നു പോസ്റ്റ്. വിശ്രമ സമയത്തെ ഹൃദയമിടിപ്പ് കൂടിയതു മനസിലാക്കിയാണ് ആപ്പിൾ വാച്ചിലൂടെ യുവതി തന്റെ പ്രഗ്നൻസി തിരിച്ചറിഞ്ഞത്.
18 മണിക്കൂർ ബാറ്ററി ലൈഫുള്ള, Apple Watch Series 8-ൽ ECG ആപ്പ്, ശരീര താപനില അറിയാനുളള സെൻസിംഗ് ഫീച്ചറുകൾ, ഓവുലേഷൻ കണക്കുകൾ, ക്രാഷ് ഡിറ്റക്ഷൻ, ഇന്റർനാഷണൽ റോമിംഗ് എന്നിവ പോലുള്ള ആരോഗ്യ സുരക്ഷാ ഫീച്ചറുകൾ ഉണ്ട്. ഗുരുതരമായ കാർ അപകടങ്ങൾ തിരിച്ചറിയാനുളള ക്രാഷ് ഡിറ്റക്ഷനും വാച്ചിന്റെ സവിശേഷതയാണ്. ആപ്പിൾ വാച്ച് സീരീസ് 8 ന് 45,900 രൂപയിലും ആപ്പിൾ വാച്ച് എസ്ഇ 29,900 രൂപയിലും ആരംഭിക്കുന്നു. watchOS 9 ആണ് Series 8 മോഡലിലുളളത്. മെച്ചപ്പെടുത്തിയ വർക്ക്ഔട്ട് ആപ്പ്, സ്ലീപ്പ് സ്റ്റേജുകൾ, ഒരു പുതിയ മെഡിക്കേഷൻസ് ആപ്പ് എന്നിവയും മോഡലിനുണ്ട്.
A 34-year-old lady on Reddit claimed that the watch revealed that her typical resting heart rate had dramatically increased in just a few days, leading her to believe that something was wrong. “My heart rate has risen to 72 from its typical resting level of around 57. Although it isn’t a significant change, an alert indicating it has been higher for 15 days appeared. I began attempting to ascertain the cause, “On the ledge, she wrote.