യാത്രക്കാർക്കായി സൗജന്യ വൈഫൈ സേവനങ്ങൾ ലഭ്യമാക്കാൻ കൊച്ചി മെട്രോ. യാത്രക്കാർക്ക് അവരുടെ മെട്രോ യാത്രാസമയം ഇനി ജോലിക്കും വിനോദത്തിനും ഉപയോഗിക്കാം. ആലുവയിൽ നിന്ന് എസ്എൻ ജംഗ്ഷനിലേക്കും തിരിച്ചുമുള്ള യാത്രയ്ക്കിടെ യാത്രക്കാർക്ക് ഇഷ്ടമുള്ള ഏത് വെബ്സൈറ്റും ബ്രൗസ് ചെയ്യാം. നിലവിൽ, ട്രെയിനിനുള്ളിൽ Wi-Fi സേവനം നൽകാൻ 4G നെറ്റ്വർക്ക് ആണ് ഉപയോഗിക്കുന്നത്, സേവനം വ്യാപകമാക്കുന്നതോടെ, അത് 5G നെറ്റ്വർക്കിലേക്ക് അപ്ഗ്രേഡുചെയ്യും.
മുൻപ് മെട്രോ സ്റ്റേഷനുകളിലാണ് വൈഫൈ ലഭ്യമായിരുന്നത്. ഇനി ട്രെയിനിനകത്തും സേവനം ഉപയോഗപ്പെടുത്താനാകും. തിരുവനന്തപുരം ആസ്ഥാനമായുള്ള WorldShore എന്ന കമ്പനിയുമായി സഹകരിച്ച് ഡിജിറ്റൽ ഇന്ത്യ കാമ്പെയ്ൻ പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. പൊതുജനങ്ങൾക്ക് വൈഫൈ സേവനം നൽകുന്നതിനായി ടെലികമ്മ്യൂണിക്കേഷൻ വകുപ്പിന് കീഴിൽ രജിസ്റ്റർ ചെയ്ത ഓപ്പറേറ്ററാണ് WorldShore. സൗജന്യ വൈഫൈ എങ്ങനെ ഉപയോഗിക്കാം എന്നതിനെക്കുറിച്ചുള്ള വിവരങ്ങൾ എല്ലാ ട്രെയിനുകളിലും രേഖപ്പെടുത്തും. യാത്രക്കാർക്ക് അവരുടെ മൊബൈലിൽ Wi-Fi ഓപ്ഷനായി “KMRL ഫ്രീ വൈഫൈ” തിരഞ്ഞെടുക്കാം.
Kochi Metro to provide free Wi-Fi services for commuters. Commuters can now use their metro travel time for work and leisure. Passengers can browse any website of their choice while traveling from Aluva to SN Junction and back.