കർഷകർ, പിന്നാക്കം നിൽക്കുന്ന ജനവിഭാഗങ്ങൾ തുടങ്ങി സാധാരണജനങ്ങളിലേക്ക് ടെക്നോളജി സൊല്യൂഷൻസ് എത്തിക്കുന്നതിനാണ് തമിഴ്നാട് ഗവൺമെന്റ് ശ്രമിച്ചു വരുന്നതെന്ന് തമിഴ്നാട് IT മന്ത്രി T.മനോ തങ്കരാജ്. ഓരോ മേഖലയിലും സാധാരണ നിലയിൽ പരിഹാരം കണ്ടെത്താനാവാത്ത പ്രശ്നങ്ങൾ തിരിച്ചറിഞ്ഞ് ടെക്നോളജിയിലൂടെ അവയ്ക്ക് പരിഹാരം കാണാനാണ് ശ്രമിക്കുന്നത്. തമിഴ്നാട്ടിൽ ഒരു മികച്ച സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റം സൃഷ്ടിക്കുന്നതിന് വേണ്ടി വളരെ ശക്തമായ പ്രവർത്തനങ്ങൾ നടത്തി വരികയാണെന്നും മന്ത്രി പറഞ്ഞു. GITEX പോലുളള എക്സ്പോകൾ സന്ദർശിക്കുന്നതിലൂടെ അത് എത്രമാത്രം തമിഴ്നാടിന് ഗുണകരമാകുമെന്നാണ് ഞങ്ങൾ നോക്കുന്നത്. നിലവിൽ വളരെ മികച്ച നമ്പർ സ്റ്റാർട്ടപ്പുകളാണ് തമിഴ്നാടിനുളളത്. ചെന്നൈയിൽ മാത്രമല്ല, ടയർ 2, ടയർ 3 നഗരങ്ങളിലും സ്റ്റാർട്ടപ്പുകൾ സജീവമാണ്. കൂടുതൽ റിസർച്ച് സെന്ററുകൾ സ്ഥാപിച്ച് സ്റ്റാർട്ടപ്പുകൾക്ക് ഒരു സപ്പോർട്ട് സിസ്റ്റം ഒരുക്കുന്നതിനാണ് ഞങ്ങൾ ശ്രമിക്കുന്നത്. ഏയ്ഞ്ചൽ ഇൻവെസ്റ്റേഴ്സുമായും മറ്റ് നിക്ഷേപകരുമായും സ്റ്റാർട്ടപ്പുകളെ ലിങ്ക് ചെയ്യുന്നതിനുളള ശ്രമങ്ങളും നടത്തുന്നു. സ്റ്റാർട്ടപ്പുകളെയും ഇന്നവേഷനുകളെയും പിന്തുണയ്ക്കുന്നതിനായി വരുന്ന മാസം ഇന്ത്യയിൽ ആദ്യമായി iTNT Hub ലോഞ്ച് ചെയ്യും. ഇതൊരു നാഴികക്കല്ലായാണ് കണക്കാക്കുന്നത്. തമിഴ്നാടിന് മികച്ച ഒരു ഗവൺമെന്റും Visionary ആയ ഒരു ലീഡറുമാണുളളത്. റോഡ്, കണക്ടിവിറ്റി ഇൻഫ്രാസ്ട്രക്ചർ സൗകര്യങ്ങൾ പ്രധാന നഗരങ്ങളിൽ ഉളളത് പോലെ ടയർ2,ടയർ 3 പട്ടണങ്ങളിലും ഒരുക്കിയിട്ടുണ്ട്. ടാലന്റ് പൂളിലും തമിഴ്നാട് മുന്നിട്ട് നിൽക്കുന്നു. ടാലന്റ്പൂൾ വർദ്ധിപ്പിക്കുന്നതിനും നിരന്തരം പ്രവർത്തിച്ച് വരികയാണ്. കൂടുതൽ ഹാക്കത്തോണുകൾ സംഘടിപ്പിക്കുക, പ്രശ്നങ്ങൾക്ക് സൊല്യൂഷനുകൾ കണ്ടെത്താൻ വിദ്യാർത്ഥികളെ പ്രേരിപ്പിക്കുക തുടങ്ങിയ പ്രവർത്തനങ്ങൾ നടത്തുന്നുണ്ട്. ഒരുവശത്ത് സൊല്യൂഷനുകൾ കണ്ടെത്താനും മറുവശത്ത് യുവാക്കളെ കൂടുതൽ ക്രിയേറ്റിവ് ആക്കാനും ഇത്തരം പരിപാടികൾ സഹായിക്കും. മുൻപ് വൻകിട കമ്പനികളിലാണ് കൂടുതൽ ശ്രദ്ധ കൊടുത്തിരുന്നതെങ്കിൽ ഇന്നത് സ്റ്റാർട്ടപ്പുകളിലാണ്. റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടുകളുമായും ഇൻവെസ്റ്റേഴ്സുമായും വെഞ്ച്വർ ക്യാപിറ്റലുകളുമായും സ്റ്റാർട്ടപ്പുകളെ ബന്ധിപ്പിക്കാനും നിരന്തരം പ്രവർത്തിക്കുന്നുണ്ട്. കേരളത്തിലെ സ്റ്റാർട്ടപ്പുകളും ഇക്കോസിസ്റ്റവും വളരെ മികച്ചതാണെന്നും തമിഴ്നാട് IT മന്ത്രി അഭിപ്രായപ്പെട്ടു. channeliam.com ഫൗണ്ടർ നിഷ കൃഷ്ണനുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
Tamil Nadu IT Minister T. Mano Thangaraj said that the Tamil Nadu government is trying to bring technology solutions to the common people such as farmers and backward groups. In each field, the problems that cannot be solved normally are identified and they are tried to solve them through technology.