ഉത്തർപ്രദേശിന് 7,000 കോടി രൂപയുടെ റോഡ് അടിസ്ഥാന സൗകര്യ പദ്ധതികൾ പ്രഖ്യാപിച്ച് കേന്ദ്രസർക്കാർ

ഉത്തർപ്രദേശിന് 7,000 കോടി രൂപയുടെ റോഡ് അടിസ്ഥാന സൗകര്യ പദ്ധതികൾ പ്രഖ്യാപിച്ച് കേന്ദ്രസർക്കാർ. 2024-ഓടെ ഉത്തർപ്രദേശിലെ റോഡ് അടിസ്ഥാന സൗകര്യങ്ങൾ യുഎസിനു തുല്യമാകുമെന്ന് കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രി നിതിൻ ഗഡ്കരി പറഞ്ഞു. ഇതിൽ ഷഹബാദ് ബൈപാസ്-ഹർദോയ് ബൈപാസ്, മൊറാദാബാദ് – കാശിപൂർ ദേശീയ പാത, 13 റെയിൽവേ മേൽപ്പാലങ്ങൾ എന്നിവ ഉൾപ്പെടുന്നു. രാജ്യം 5 ട്രില്യൺ ഡോളർ സമ്പദ്‌വ്യവസ്ഥ എന്ന ലക്ഷ്യം കൈവരിക്കുന്നതിന്, റോഡ് ശൃംഖല ഏറ്റവും പ്രധാനപ്പെട്ടതാണെന്ന് ഗഡ്കരി പറഞ്ഞു. 2024-ന് മുമ്പ് ഉത്തർപ്രദേശിലെ റോഡുകൾക്കായി മൊത്തം 5 ലക്ഷം കോടി രൂപ നിക്ഷേപിക്കുമെന്ന് ഗഡ്കരി കൂട്ടിച്ചേർത്തു. പരിസ്ഥിതിക്ക് കോട്ടം തട്ടാതെയുളള റോഡ് നിർമാണത്തിന് മാലിന്യം ഉപയോഗിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്നും മന്ത്രി പറഞ്ഞു. സമ്പദ്‌വ്യവസ്ഥയ്‌ക്കൊപ്പം പരിസ്ഥിതിക്കും ശ്രദ്ധ നൽകണമെന്ന് പറഞ്ഞ മന്ത്രി സിഎൻജി, എത്തനോൾ, മെഥനോൾ, ഇലക്ട്രിക് വാഹനങ്ങൾ ഉപയോഗിക്കാൻ ജനങ്ങളോട് അഭ്യർത്ഥിച്ചു. Uttar Pradesh to receive new projects worth Rs 7,000 crore. Union Minister Nitin Gadkari announced it and said that by 2024, the road infrastructure of the state will be at par with that of the US.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version