മുൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ സോഷ്യൽ മീഡിയ ആപ്ളിക്കേഷനായ ‘Truth Social’ ഇനി ഗൂഗിൾ പ്ലേ സ്റ്റോറിൽ ലഭ്യമാകും.
ഈ വർഷം ഫെബ്രുവരിയിൽ, ആപ്പിളിന്റെ ആപ്പ് സ്റ്റോറിലാണ് ട്രൂത് സോഷ്യൽ ആദ്യമായി ലോഞ്ച് ചെയ്തത്. ട്വിറ്ററിന് സമാനമായ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായാണ് ഈ ആപ്ളിക്കേഷൻ പ്രവർത്തിക്കുന്നത്. ട്രംപ് മീഡിയ ആൻഡ് ടെക്നോളജി ഗ്രൂപ്പിന്റെ (TMTG) ഉടമസ്ഥതയിലുള്ളതാണ് ട്രൂത്ത് സോഷ്യൽ. ഗൂഗിൾ പോളിസിക്കനുസൃതമായ കണ്ടെന്റ് മോഡറേഷൻ ഇല്ലാത്തതി നാൽ പ്ലേ സ്റ്റോറിൽ നിന്നും ഈ ആപ്പ് മുൻപ് ബാൻ ചെയ്തിരുന്നു. ഗൂഗിളിന് ആവശ്യമായ കണ്ടന്റ് മോഡറേഷൻ നടപടികൾ നടപ്പിലാക്കാൻ ട്രൂത്ത് സോഷ്യൽ സമ്മതിച്ചതായി ഗൂഗിൾ അറിയിച്ചു. അക്രമത്തിനു പ്രേരിപ്പിക്കുന്നതും ആക്ഷേപകരമായതുമായ പോസ്റ്റുകൾ നീക്കം ചെയ്യാനും മോഡറേറ്റ് ചെയ്യാനു മാവശ്യപ്പെടുന്നതായിരുന്നു ഗൂഗിളിന്റെ നയം. ക്യാപിറ്റോൾ കലാപത്തിന്റെ ഭാഗമായി ട്വിറ്റർ, യൂട്യൂബ്, ഫേസ്ബുക് തുടങ്ങിയ സമൂഹ മാധ്യമങ്ങൾ ട്രംപിനെ വിലക്കിയിരുന്നു. ഇതെ തുടർന്നാണ് സ്വന്തമായി ഒരു സോഷ്യൽ മീഡിയ പ്ലാറ്റ്ഫോം ട്രംപ് ആവിഷ്കരിച്ചത്. ഒരു വർഷത്തിന് ശേഷമാണ് തന്റെ സ്വന്തം ആപ്പായ ട്രൂത് സോഷ്യലിലൂടെയാണ് സമൂഹമാധ്യമത്തിലേക്ക് ട്രംപ് മടങ്ങിയെത്തിയത്. വിലക്കുകളില്ലാത്ത അഭിപ്രായസ്വാതന്ത്ര്യമുളള പ്ലാറ്റ്ഫോം എന്നതായിരുന്നു ട്രൂത്ത് സോഷ്യലിന്റെ വിശേഷണം.
Google allows Donald Trump’s App ‘Truth Social’ on Play Store.