അബുദാബി ആസ്ഥാനമായുളള രാജ്യാന്തര ഹൈപ്പർ, സൂപ്പർമാർക്കറ്റ് ശൃംഖലയായ ലുലു ഗ്രൂപ്പ് ഇന്റർനാഷണലിന്റെ ഇനിഷ്യൽ പബ്ലിക് ഓഫറിംഗ് അടുത്ത വർഷം .
അബുദാബി സെക്യൂരിറ്റീസ് എക്സ്ചേഞ്ചിൽ ലുലു ലിസ്റ്റ് ചെയ്യുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
ഇന്ത്യയിലുള്ള ലുലു ഗ്രൂപ്പ് സ്ഥാപനങ്ങളുടെ ഓഹരി വിൽക്കുന്നില്ലെന്ന് കമ്പനി നേരത്തെ വ്യക്തമാക്കിയിരുന്നു
ഓഹരി വില്പനയിൽ ജീവനക്കാർക്കും മുൻഗണന നൽകുമെന്ന് ലുലു ഗ്രൂപ്പ് ചെയർമാൻ എം എ യുസഫലി സൂചിപ്പിച്ചിരുന്നു
IPO ക്ക് മുന്നോടിയായി ഇൻവെസ്റ്റ്മെന്റ് ബാങ്കായ മോളിസ് ആൻഡ് കമ്പനിയെ ഉപദേഷ്ടാവായി നിയമിച്ചിട്ടുണ്ട്.
IPO വഴി സമാഹരിക്കാൻ ഉദ്ദേശിക്കുന്ന തുകയുടെ വിശദാംശങ്ങൾ ഇതുവരെ കമ്പനി പുറത്ത് വിട്ടിട്ടില്ല
നിലവിലുള്ളതും പുതിയതുമായ വിപണികളിലെ വിപുലീകരണത്തിനായി ഈ ഫണ്ട് ഉപയോഗിക്കാനാണ് പദ്ധതി.
ലുലുവിന് നിലവിൽ 23 രാജ്യങ്ങളിലായി 239 ഹൈപ്പർമാർക്കറ്റുകളും സൂപ്പർ മാർക്കറ്റുകളുമുണ്ട്.
വിപുലീകരണത്തിന്റെ ഭാഗമായി, ഇറാഖും വടക്കൻ ആഫ്രിക്കയും ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ ലുലു ഗ്രൂപ്പ് പുതിയ സൂപ്പർമാർക്കറ്റടക്കമുളള പദ്ധതികൾ ആസൂത്രണം ചെയ്യുന്നുണ്ട്
മൊത്തം അറുപത്തിനായിരത്തിലധികം ആളുകളാണ് ലുലുഗ്രൂപ്പിന്റെ വിവിധ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നത്.