‘Entrepreneurial Nation 2.0’ സംരംഭത്തിന് തുടക്കമായി.GITEX GLOBAL 2022-ൽ വേദിയിൽ യുഎഇ ധനകാര്യ മന്ത്രി അബ്ദുല്ല ബിൻ തൂഖ് അൽ മാരി തുടക്കമിട്ടു. 2031-ഓടെ 8,000 എസ്എംഇകളെ പരിപോഷിപ്പിക്കാനും 20 യൂണികോൺ സ്റ്റാർട്ടപ്പുകൾ സൃഷ്ടിക്കാനും ലക്ഷ്യമിടുന്നതാണ് Entrepreneurial Nation 2.0. സൗദി അറേബ്യ, ഇന്ത്യ, ദക്ഷിണ കൊറിയ, ലാത്വിയ എന്നീ രാജ്യങ്ങളുമായി ചേർന്ന് പ്രവർത്തിക്കാനാണ് Entrepreneurial Nation 2.0 ലക്ഷ്യമിടുന്നത്. സംരംഭകർക്ക് കൂടുതൽ അവസരങ്ങൾ ലഭിക്കും, സ്റ്റാർട്ടപ്പുകളുടെയും എസ്എംഇകളുടെയും വളർച്ചയും ആഗോളവേദികളിലേക്കുളള ബിസിനസ്സ് വിപുലീകരണവും സാധ്യമാക്കും. 20 ദശലക്ഷം ദിർഹം മൂല്യമുള്ള സപ്പോർട്ട് ആദ്യ ഘട്ടത്തിൽ സംരംഭകർക്കും സ്റ്റാർട്ടപ്പുകൾക്കും നൽകിയിരുന്നു. യുഎഇ-ജപ്പാൻ ബഹിരാകാശ സഹകരണത്തിനുള്ള കൂടുതൽ അവസരങ്ങൾ തുറക്കാനും GITEX GLOBAL വേദിയായി. ജാപ്പനീസ് സ്പേസ്ടെക് കമ്പനിയായ Warpspace യുഎഇയിൽ ഒരു ഓഫീസ് തുറക്കുന്നത് പരിഗണിക്കുകയാണെന്ന് വാർസ്പേസിന്റെ ചീഫ് മാർക്കറ്റിംഗ് ഓഫീസർ Ryota Takahashi പറഞ്ഞു.
The ‘Entrepreneurial Nation 2.0’ initiative was launched at GITEX GLOBAL 2022 by the UAE Minister of Finance Abdulla Bin Touq Al Marri. Entrepreneurial Nation 2.0 aims to nurture 8,000 SMEs and create 20 unicorn startups by 2031. It aims to work with Saudi Arabia, India, South Korea and Latvia.