ജാപ്പനീസ് കമ്പനിയായ Arewins Technologies ന്റേതാണ് Xturismo എന്ന ഫ്ലൈയിംഗ് ബൈക്ക്.
ദുബായ് വേൾഡ് ട്രേഡ് സെന്ററിൽ നടന്ന ലോകത്തിലെ ഏറ്റവും വലിയ ടെക്നോളജി ഇവന്റിലാണ് ഹോവർബൈക്കിന്റെ പ്രോട്ടോടൈപ്പ് പ്രദർശിപ്പിച്ചത്.
സിംഗിൾ സീറ്റർ ഫ്ലൈയിംഗ് ബൈക്കിന് 777,000 ഡോളർ (ഏകദേശം 6കോടി 39 ലക്ഷം രൂപ) വിലവരും. 300 കിലോഗ്രാം ഭാരവും പരമാവധി 100 കിലോഗ്രാം പേലോഡുമാണ് ഈ ഹോവർ ബൈക്കിനുളളത്.
- മണിക്കൂറിൽ 80 മുതൽ 100 കിലോമീറ്റർ വേഗതയും 40 കിലോമീറ്റർ റേഞ്ചും ഇതിനുണ്ട്.
- 300 കിലോ ഗ്രാമാണ് ഭാരം.
- ഇന്റേണൽ കമ്പസ്റ്റൺ + ബാറ്ററി മോഡലാണ് ഈ ഹോവർ ബൈക്ക്.
- റിമോട്ട് നാവിഗേഷൻ, ഓട്ടോ സ്റ്റിയറിംഗ്, ഓട്ടോണമസ് കൺട്രോൾ സിസ്റ്റവുമുളള ബൈക്കിന് 3.7 മീറ്ററാണ് നീളം, ഉയരം 1.5 മീറ്ററും വീതി 2.4 മീറ്ററുമാണ്.
പ്രതിമാസം അഞ്ച് യൂണിറ്റുകൾ വരെ നിർമിക്കുന്ന കമ്പനി അടുത്ത വർഷം അബുദാബിയിൽ ഒരു സംയുക്ത സംരംഭത്തിൽ വൻതോതിലുള്ള പ്രൊഡക്ഷൻ പ്ലാൻ ചെയ്യുന്നുണ്ട്. കഴിഞ്ഞ വർഷം വിൽപ്പന ആരംഭിച്ച ഹോവർ ബൈക്ക്, ഇതുവരെ ജപ്പാനിൽ ഏകദേശം 10 യൂണിറ്റുകൾ വിറ്റു. ലോകത്തിലെ ആദ്യത്തെ ഹോവർബൈക്ക് ബ്ലാക്ക്, റെഡ്, ബ്ലൂ നിറങ്ങളിൽ ലഭ്യമാണ്.
Arewins Technologies 2025-ൽ 50,000 ഡോളറിന് ഒരു ഇലക്ട്രിക് പതിപ്പ് പുറത്തിറക്കാനും പദ്ധതിയിടുന്നു. ഇന്ത്യയിൽ ഈ പറക്കും ബൈക്ക് അന്ന് ലൊഞ്ച് ചെയ്യുമെന്ന് വ്യക്തമല്ല. മനുഷ്യനെ വഹിക്കുന്ന ഫ്ലൈയിംഗ് ഒബ്ജക്റ്റുകളുടെ കാര്യത്തിൽ പ്രത്യേക നിയമം കൊണ്ടുവരാൻ സർക്കാർ പദ്ധതിയിടുന്നതിനെ ആശ്രയിച്ച് ഇരിക്കും ഹോവർ ബൈക്കുകളുടെ ഇന്ത്യയിലേക്കുള്ള വരവ്.